AGE IS JUST A NUMBER; ഹാട്രിക്കുമായി റൊണാൾഡോ; പ്രീ-സീസൺ മത്സരത്തിൽ അൽ-നസ്റിന് തകർപ്പൻ ജയം

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

AGE IS JUST A NUMBER; ഹാട്രിക്കുമായി റൊണാൾഡോ;  പ്രീ-സീസൺ മത്സരത്തിൽ അൽ-നസ്റിന് തകർപ്പൻ ജയം
dot image

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ റിയോ ഏവിനെതിരെ മിന്നും ഹാട്രിക്ക് നേടിയ റൊണാൾഡോ തന്റെ ടീമായ സൗദി ക്ലബ്ബ് അൽ-നസ്റിനെ എതിരില്ലാത്ത നാല് ഗോളുകളിന്റെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചു.

പോർച്ചുഗലിലെ എസ്റ്റാഡിയോ ഡോ അൽഗാർവെയിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ റൊണാൾഡോയ്ക്കൊപ്പം പുതിയ താരം ജാവോ ഫെലിക്സും മികച്ച പ്രകടനം കാഴ്ചവെച്ചു. കളിയുടെ 15-ാം മിനിറ്റിൽ മുഹമ്മദ് സിമാകാനിലൂടെയാണ് അൽ-നസ്ർ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ജാവോ ഫെലിക്സിന്റെ ഹെഡ്ഡറിലൂടെ ലഭിച്ച പന്ത് സിമാക്കാൻ അനായാസം വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ, ബോക്സിനുള്ളിൽ ജാവോ ഫെലിക്സുമായി ചേർന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ റൊണാൾഡോ അൽ-നസ്റിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.

63-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് നെൽസൺ ആബിയുടെ കയ്യിൽ പന്ത് തട്ടിയതിന് അൽ-നസ്റിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. റൊണാൾഡോ കിക്കെടുക്കാൻ സാദിയോ മാനെയെ ഏൽപ്പിച്ചെങ്കിലും, മാനെയുടെ ദുർബലമായ ഷോട്ട് റിയോ ഏവ് ഗോൾകീപ്പർ സെസാരി മിസ്റ്റ എളുപ്പത്തിൽ തട്ടിയകറ്റി. എന്നാൽ, ഈ നഷ്ടത്തിന് 16 സെക്കൻഡുകൾക്കകം റൊണാൾഡോ പ്രായശ്ചിത്തം ചെയ്തു. ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ അദ്ദേഹം ടീമിന്റെ മൂന്നാം ഗോൾ നേടി.

അഞ്ച് മിനിറ്റിന് ശേഷം, ബോക്സിനുള്ളിൽ വെച്ച് ജാവോ ഫെലിക്സിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ തന്നെ ഏറ്റെടുത്തു. പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ച് റൊണാൾഡോ തന്റെ ഹാട്രിക് തികയ്ക്കുകയും അൽ-നസ്റിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

Content Highlights: 

dot image
To advertise here,contact us
dot image