മെസ്സിയും റൊണാള്‍ഡോയുമില്ല! ബലോന്‍ ദ് ഓര്‍ ചുരുക്കപ്പട്ടിക പുറത്ത്, മത്സരിക്കാന്‍ ഡെംബലെയും യമാലും

ഇത്തവണത്തെ ബലോന്‍ ദ ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ ചുരുക്കപ്പട്ടിക 'ഫ്രാന്‍സ് ഫുട്‌ബോള്‍' മാഗസിന്‍ പുറത്തുവിട്ടു

dot image

2025 ബലോന്‍ ദ ഓര്‍ ചുരുക്കപ്പട്ടിക പുറത്ത്. ഇത്തവണത്തെ ബലോന്‍ ദ ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ ചുരുക്കപ്പട്ടിക 'ഫ്രാന്‍സ് ഫുട്‌ബോള്‍' മാഗസിന്‍ പുറത്തുവിട്ടു. എട്ടുതവണ പുരസ്‌കാര ജേതാവായ ലയണല്‍ മെസ്സിയും അഞ്ചുവട്ടം ബലോന്‍ ദ് ഓര്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇക്കുറിയും പട്ടികയിലില്ല.

പുരസ്‌കാരം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ വണ്ടര്‍ കിഡ് ലമീന്‍ യമാല്‍, റാഫീഞ്ഞ്യ എന്നിവരെല്ലാം പട്ടികയിലുണ്ട്. റയലിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ എന്നീ പ്രമുഖരും പട്ടികയിലുണ്ട്.

നിലവിലെ ജേതാവ് റോഡ്രി ഉള്‍പ്പെടെ മുന്‍ വിജയികള്‍ ആരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ ഈ പുരസ്‌കാരം നേടിയിട്ടില്ലാത്ത പുതിയ വിജയി ഇത്തവണ ഉണ്ടാവുമെന്ന് ഇതോടെ ഉറപ്പായി.

2025 ബലോന്‍ ദ ഓര്‍ പുരസ്‌കാരത്തിനുള്ള എല്ലാ വിഭാഗം നോമിനേഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെമിനിന്‍ ബാലണ്‍ ഡി ഓര്‍, ക്ലബ് ഓഫ് ദ ഇയര്‍, കോപ ട്രോഫി, യാഷിന്‍ ട്രോഫി തുടങ്ങിയ നിരവധി പ്രധാന അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകളും ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ പ്രഖ്യാപിച്ചു.

Content Highlights: Ballon d'Or 2025: Nominees revealed for the Golden Ball

dot image
To advertise here,contact us
dot image