
റൊഡ്രിഗോ ഡി പോൾ മയാമിക്കായി അരങ്ങേറ്റം കുറിച്ചു.
ലീഗ്‌സ് കപ്പ് ക്യാമ്പെയ്‌നിൽ വിജയതുടക്കവുമായി മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മയാമി. അർജന്റൈൻ മധ്യനിര താരം റൊഡ്രിഗോ ഡി പോൾ മയാമിക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ അവസാന മിനിറ്റിലാണ് മയാമി ജയിച്ചു കയറിയത്. മെക്‌സിക്കൻ ക്ലബ്ബായ അറ്റ്‌ലസിന്റെ ഒരു ഗോളിന് രണ്ട് ഗോളിന്റെ മറുപടി നൽകിയാണ് മയാമിയുടെ വിജയം.
അവസാന മിനിറ്റിൽ മാഴ്‌സലോ വെയ്ഗാന്റാണ് മയാമിക്കായി വിജയ ഗോൾ സ്വന്തമാക്കിയത്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ മികച്ച അസിസ്റ്റാണ് ഗോളിലെത്തിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയിൽ ഇരു ടീമുകളും കട്ടക്ക് നിൽക്കുകയായിരുന്നു. 573ം മിനിറ്റിൽ
ടാലിസ്‌കോ സെഗോവിയയിലൂടെ മയാമി മുന്നിലെത്തുകയായിരുന്നു. മെസ്സി തന്നെയായിരുന്നു ഈ ഗോൡും വഴിയൊരുക്കിയത്.
ആദ്യ ഗോൾ വഴങ്ങിയതിന് ശേഷം അറ്റാക്കിങ്ങിന് മൂർച്ച കൂട്ടിയ അറ്റ്‌ലസ് 80ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. റിവാൾഡോ ലൊസാനോയാണ് അറ്റ്‌ലസിന് വേണ്ടി ഗോൾ സ്വന്തമാക്കിയത്. മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. 90മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിൻ്റെ അവസാനം 96ാം മിനിറ്റിലാണ് മെസ്സിയുടെ അസിസ്റ്റിൽ മാഴ്‌സലോയുടെ ഗോൾ.
WOW! MARCELO WEIGANDT CALLS GAME! 😱🚨
— Major League Soccer (@MLS) July 31, 2025
Messi to Suarez to Messi to Weigandt for the @InterMiamiCF game winner against Atlas! #LeaguesCup2025 pic.twitter.com/GlfRMiTTyM
ഇടത് വിങ്ങിൽ നിന്നും ലുയീസ് സുവരാസിൽ നിന്നും പാക് സ്വീകരിച്ച മെസ്സി ഡിഫൻഡർമാർ വെട്ടിച്ചുകൊണ്ട് ഗോൾമുഖത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ മാഴ്‌സലോക്ക് ഒരു അസിസ്റ്റ് നൽകികൊണ്ട് ഗോളാക്കി മാറ്റുകയും ചെയ്തു.
മത്സരത്തിൽ 55 ശതമാനം സമയവും പന്ത് കൈവശം വെക്കാൻ മയാമിക്ക് സാധിച്ചിരുന്നു. 19 ഷോട്ടുകൾ കളിച്ച മയാമിയുടെ അഞ്ചെണ്ണം ഓൺ ടാർഗറ്റായിരുന്നു. അറ്റ്‌ലസിന്റെ 15 ഷോട്ടിൽ ഏഴെണ്ണം ടാർഗറ്റിലായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടാമതാവാൻഡ മയാമിക്ക് സാധിച്ചു.
ഓഗസസ്റ്റ് മൂന്നിനാണ് ലീഗ്‌സ് കപ്പിലെ മയാമിയുടെ അടുത്ത മത്സരം. നെകാക്‌സാണ് എതിരാളികൾ.
Content highlights- Inter Miami won first game against Atlas in Leagus Cup