ലോകകപ്പ് യോഗ്യത കടക്കണം; ഗ​ട്ടൂ​സോയെ പരിശീലകനായി നിയമിച്ച് ഇറ്റാലിയൻ ഫുട്ബോൾ

ലൂ​സി​യാ​നോ സ്പ​ല്ല​റ്റിയെ അടുത്തിടെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയിരുന്നു.

dot image

​റ്റ​ലിയുടെ പുതിയ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജെ​ന്നാ​രോ ഇ​വാ​ൻ ഗ​ട്ടൂ​സോ​യെ നി​യോ​ഗി​ച്ചു. ലൂ​സി​യാ​നോ സ്പ​ല്ല​റ്റി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് നി​യ​മ​നം. ലൂ​സി​യാ​നോ സ്പ​ല്ല​റ്റിയെ അടുത്തിടെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയിരുന്നു. ​

ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ​നോ​ർ​വേ​യോ​ട് 0-3ന് തോറ്റതിന് പിന്നാലെയായിരുന്നു അത്. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിലും യോഗ്യത ലഭിക്കില്ലേ എന്ന ആശങ്കയുയർന്നു. ക​ഴി​ഞ്ഞ യൂ​റോ ക​പ്പി​ലും ടീ​മി​ന്റെ പ്ര​ക​ട​നം മോ​ശ​മായിരുന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സ്പ​ല്ല​റ്റി​യെ പു​റ​ത്താ​ക്കി​യ​ത്.

2006ൽ ​ലോ​ക ​കി​രീ​ട​മു​യ​ർ​ത്തി​യ ഇ​റ്റാ​ലി​യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ഗ​ട്ടൂ​സോ. എ ​സി മി​ലാ​ൻ, നാ​പ്പോ​ളി, വ​ല​ൻ​സി​യ, മാ​ഴ്സെ തു​ട​ങ്ങി​യ​ പ്രധാന ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. മി​ലാ​ന് വേ​ണ്ടി 468 മ​ത്സ​ര​ങ്ങ​ൾ കളിച്ച താരം ക്ലബിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറിൽ ഒരാളാണ്. താ​ര​മെ​ന്ന നി​ല​യി​ൽ ര​ണ്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ളി​ലും മു​ത്ത​മി​ട്ടു. ഇ​റ്റാ​ലി​ക്ക് വേണ്ടി 73 മ​ത്സ​ര​ങ്ങ​ളി​ലും ഇ​റ​ങ്ങി.

Content Highlights: Italy great Gattuso named country's new coach

dot image
To advertise here,contact us
dot image