'ചാംപ്യൻസ് ലീ​ഗ് ജേതാവാണ് ബലോൻ ദ് ഓർ വിജയിക്കേണ്ടത്': ക്രിസ്റ്റ്യാനോ റൊണാൾഡോ

തന്റെ വിരമിക്കലിനെക്കുറിച്ചും റൊണാൾഡോ പ്രതികരിച്ചു

dot image

ലോക ഫുട്ബോളിലെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായ ബലോൻ ദ് ഓർ അവാർഡ് ചാംപ്യൻസ് ലീ​ഗ് ഫുട്ബോൾ വിജയിക്കുന്ന ടീമിലെ താരത്തിനാണ് ലഭിക്കേണ്ടതെന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ ഇത്തവണ ആരാണ് ബലോൻ ദ് ഓർ വിജയിക്കേണ്ടതെന്ന് പറയാൻ കഴിയില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. യുവേഫ നേഷൻസ് ലീ​ഗ് ഫൈനലിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.

തന്റെ വിരമിക്കലിനെക്കുറിച്ചും റൊണാൾഡോ പ്രതികരിച്ചു. 'എൻ്റെ മനോഭാവം ഓരോ ദിവസവും മുന്നോട്ടുപോകുക എന്നതാണ്. ഒരുപക്ഷേ എനിക്ക് ഇനി ഒരുപാട് വർഷങ്ങൾ കളിക്കാൻ സാധിച്ചേക്കില്ല. എങ്കിലും ഈ സമയം ഞാൻ ആസ്വദിക്കുന്നു. വിരമിക്കലിനായി ഒരു പ്രത്യേക ദിവസം ഞാൻ തീരുമാനിച്ചിട്ടില്ല. ഞാൻ സന്തോഷത്തിലാണ്. ഇതുപോലെ സന്തോഷത്തിൽ പോകാനാണ് ‍ഞാൻ ആ​ഗ്രഹിക്കുന്നത്.' റൊണാൾഡോ വ്യക്തമാക്കി.

ജൂൺ ഒമ്പതിനാണ് യുവേഫ നേഷൻസ് ലീ​ഗ് ഫൈനൽ നടക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചു​ഗലിന് യൂറോ കപ്പ് ചാംപ്യന്മാരായ സ്പെയ്നാണ് എതിരാളിക​ൾ. 40കാരനായ ക്രിസ്റ്റ്യാനോയും 17കാരനായ ലമീൻ യമാലും നേർക്കുനേർ വരുന്ന മത്സരത്തിന്റെ ആവേശത്തിലാണ് ആരാധകർ. രണ്ട് തലമുറകളുടെ പോരാട്ടമായും ഈ മത്സരത്തെ ആരാധകർ വിശേഷിപ്പിക്കുന്നുണ്ട്.

Content Highlights: Ronaldo Makes Big Claim: 'Ballon D'Or Winner Should Win Champions League'

dot image
To advertise here,contact us
dot image