
യുവേഫ നാഷണ്‍സ് ലീഗ് സെമി ഫൈനലില്‍ ജര്‍മനിക്കെതിരെ 2-1ന് വിജയിച്ചിട്ടും പോര്‍ച്ചുഗല്‍ താരത്തെ വിമര്‍ശിച്ച് ആരാധകര്‍. മുന്നേറ്റക്കാരന്‍ പെഡ്രോ നെറ്റോയെക്കെതിരെയാണ് ആരാധകരുടെ വിമര്‍ശനം.
മത്സരത്തിന്റെ 33ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനുള്ള അവസരം പോര്‍ച്ചുഗലിന് ലഭിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പാസ് ചെയ്താല്‍ ഗോളാകുമെന്ന് പൊസിഷനില്‍ നില്‍ക്കവെ നെറ്റൊ അത് ഗോളിന് ശ്രമിക്കുകയും കിട്ടിയ നല്ല ഒരു അവസരം തുലക്കുകയുമായിരുന്നു
ലെഫ്റ്റ് വിങ്ങറായി കളത്തിലിറങ്ങിയ നെറ്റൊക്ക് കളിച്ച 83 മിനിറ്റിലും കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ല. ഒരു അവസരം ടീമിന് വേണ്ടി സൃഷ്ടിച്ചെങ്കിലും ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും കളിക്കാന്‍ യുവതാരത്തിന് സാധിച്ചില്ല. അഞ്ച് ഡുവല്‍സ് തോറ്റ നെറ്റോ ശ്രമിച്ച മൂന്ന് ഡ്രിബിളിങ്ങില്‍ പരാജയമാകുകയും ചെയ്തു. ആറ് ക്രോസ് ശ്രമം നടത്തിയ താരത്തിന് ഒരെണ്ണം മാത്രമേ കൃത്യമാക്കാന്‍ സാധിച്ചുള്ളൂ.
Neto is such a disappointment.
— Vanessa (@Immunenigerian) June 4, 2025
പെഡ്രോ മിസ് ആക്കിയ എല്ലാ അവസരവും റൊണാള്‍ഡോക്ക് കിട്ടിയിരുന്നേല്‍ ഒരു ഗോള്‍ കൂടി കേറുമായിരുന്നു എന്ന് ആരാധകര്‍ എക്‌സില്‍ കുറിക്കുന്നു. ഒരു നിരാശയാണ് നെറ്റൊ എന്നും അദ്ദേഹത്തിന്റെ ക്രോസ് എല്ലാം ഒരു ബോംബാണെന്നും ഉടനെ പുറത്താക്കണമെന്നും ആരാധകർ കുറിക്കുന്നു.
neto crosses are like bombs.
— popePraise (@ydkPraise) June 4, 2025
we need to bin that guy asap
റൊണാള്‍ഡോ എന്തൊരും ഭംഗിയായാണ് സ്വന്തം സ്‌പേസ് കണ്ടെത്തിയതെന്നും ട്വീറ്റുകളുണ്ട്.
All the chances Pedro Neto is missing Ronaldo would have scored those easily 🤧 pic.twitter.com/7sRFQ8pXbS
— Sporty🥲 (@Sporty_OG) June 4, 2025
Neto will never see heaven for not giving clear pass to ronaldo.
— . (@totalxcristiano) June 4, 2025
How beautifully ronaldo created so much space for himself.
ജര്‍മനിയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വിജയ ഗോളിലൂടെ റൊണാള്‍ഡോ വീണ്ടും പോര്‍ച്ചുഗലിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 40 വയസ്സുകാരന്റെ 137-ാം അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്. മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ വിര്‍ട്‌സിലൂടെ ജര്‍മനി ആദ്യം ഗോള്‍ നേടി. 63-ാം മിനിറ്റില്‍ കണ്‍സെയ്സാവോ പോര്‍ചുഗലിനായി സമനില ഗോള്‍ നേടി. 68-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ പോര്‍ചുഗലിനായുള്ള വിജയ ഗോള്‍. നുനോ മെന്‍ഡിസ് നല്‍കിയ ക്രോസ് താരം ഭംഗിയായി വലയിലെത്തിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയ്നോ ഫ്രാന്‍സോ ആയിരിക്കും പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഇന്ന് അര്‍ധ രാത്രിയാണ് ഫ്രാന്‍സും സ്‌പെയ്‌നും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍.
Content Highlight- Fans slam Pedro Neto despite Portugal's 2-1 win over Germany