
എ എഫ് സി ഏഷ്യന്‍ കപ്പിൽ ഹോങ്കോങ്ങിനെതിരായ യോഗ്യത റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിൽ മാറ്റം. മോഹന്‍ ബഗാന്റെ ആഷിക് കുരുണിയനാണ് ഇരുപത്തിയഞ്ച് അംഗ ടീമിലെ ഏക മലയാളി താരം. ജൂണ്‍ പത്തിനാണ് ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള മത്സരം നടക്കുക. ജൂൺ അഞ്ചിന് തായ്ലൻഡിനെതിരെ സന്നാഹ മത്സരം കളിച്ച ടീമിൽ നിന്ന് ഇന്ത്യ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഗോൾകീപ്പർ ഹൃത്വിക് തിവാരി, പ്രതിരോധ താരങ്ങളായ സുഭാഷിഷ് ബോസ്, മെഹ്താബ് സിങ് എന്നിവരെയാണ് ഹോങ്കോങ്ങിനെതിരായ മത്സരത്തിന് മുമ്പായി ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്നലെ തായ്ലൻഡിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇതോടെ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ വലിയ വിജയം നേടാനാവും ഇന്ത്യയുടെ ശ്രമം.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: വിശാല്‍ കൈത്, ഗുര്‍മീത് സിങ്, അമരീന്ദര്‍ സിംഗ്.
ഡിഫന്‍ഡര്‍മാര്‍: നൗറെം റോഷന്‍ സിങ്, രാഹുല്‍ ഭേക്കെ, കോണ്‍ഷാം ചിംഗ്ലെന്‍സന സിങ്, അന്‍വര്‍ അലി, ബോറിസ് സിങ് തങ്ജാം, സന്ദേശ് ജിങ്കന്‍, അഭിഷേക് സിംഗ് ടെക്ചം.
മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിങ് വാങ്ജാം, മഹേഷ് സിങ് നൗറെം, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിങ് കുമം, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, ആഷിക് കുരുണിയന്‍, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, നിഖില്‍ പ്രഭു.
ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, എഡ്മണ്ട് ലാല്‍റിന്‍ഡിക, മന്‍വീര്‍ സിങ്, സുഹൈല്‍ അഹമ്മദ് ഭട്ട്, ലാലിയന്‍സുവാല ചാങ്തെ.
Content Highlights: Blue Tigers announces 25-member squad for AFC Asian Cup 2027 qualifiers