യുവേഫ ചാംപ്യന്‍സ് ലീഗില്‍ 'ഗ്രാന്‍ഡ് ഫിനാലെ'! കലാശപ്പോരില്‍ പിഎസ്ജി ഇന്റര്‍ മിലാനെ നേരിടും

ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്

dot image

യൂറോപ്പ് ഫുട്‌ബോളിന്റെ ചാംപ്യന്മാരുടെ ചാംപ്യന്മാരെ ഇന്നറിയാം. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ടീമായ പാരിസ് സെന്റ് ജര്‍മനും (പിഎസ്ജി) ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാനും തമ്മില്‍ ഏറ്റുമുട്ടും. മ്യൂണിക്കിലെ അലിയന്‍സ് അരീന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്ന ഫൈനലിന്റെ കിക്കോഫ്.

സീസണില്‍ മികച്ച ഫോമില്‍ കളിച്ച് ഫൈനലിലെത്തിയ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ത്രില്ലര്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ലൂയിസ് എന്റികയുടെ കീഴില്‍ തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്ന നേട്ടം ലക്ഷ്യമിട്ടാണ് പിഎസ്ജി ഇറങ്ങുന്നത്.

മറുവശത്ത് യൂറോപ്പില്‍ നഷ്ടപ്പെട്ട പ്രതാപം തങ്ങളുടെ നാലാം കിരീട നേട്ടത്തിലൂടെ തിരിച്ചുപിടിക്കണം എന്ന വാശിയിലാണ്. ഫ്രഞ്ച് ലീഗില്‍ കപ്പ് നേടിയാണ് പിഎസ്ജി വരുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയോടു ഒറ്റ പോയിന്റിന് കിരീടം നഷ്ടപ്പെട്ടാണ് ഇന്റര്‍ എത്തുന്നതും.

ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നിരവധി പ്രത്യേകതകള്‍ ഉള്ളതാണ്. 2004 ന് ശേഷം ഇത് ആദ്യമായിട്ടാണ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളില്ലാത്ത ഒരു ഫൈനല്‍ എത്തുന്നത്. മറ്റൊന്ന് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടത്തിനായുള്ള പിഎസ്ജി യുടെ കാത്തിരിപ്പ് അവസാനിക്കുമോ എന്നതാണ്.

Content Highlights: UEFA Champions League 2025 Final: PSG Vs Inter Milan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us