
May 28, 2025
06:52 PM
യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി ഫൈനലിൽ ആഴ്സണലിനെ ഒരു ഗോളിന് വീഴ്ത്തി പാരിസ് സെന്റ് ജർമെൻ. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സ്ട്രൈക്കർ ഒസ്മാനെ ഡെംബലെയുടെ ഗോളിലാണ് പി എസ് ജി ജയിച്ചു കയറിയത്. മത്സരത്തിന്റെ തുടക്കത്തിൽ നാലാം മിനിറ്റിൽ തന്നെയായിരുന്നു ഗോൾ.
Stecu ❌
— Paris Saint-Germain (@PSGindonesia) April 30, 2025
Stay cool ✅#ChampionsLeague #ARSvPSG pic.twitter.com/RN1oZcZRZK
ഗോൾ വീണതിന് ശേഷം തിരിച്ചടിക്കാൻ ആഴ്ണൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെറ്റ് പീസിലൂടെ മൈക്കൽ മെറീനോയിലൂടെ ആഴ്സനൽ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിളിച്ചു. രണ്ടാം പാദം മെയ് എട്ടിന് പാരീസിൽ നടക്കും. ചാംപ്യൻസ് ലീഗിലെ മറ്റൊരു സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണ വ്യാഴാഴ്ച്ച പുലർച്ചെ 12.30 ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടും.
ഇന്റർമിലാന്റെ ഹോം മൈതാനത്താണ് മത്സരം. ക്വാർട്ടർ ഫൈനലിൽ ഡോർട്മുണ്ടിനെ 5-3 ന് തോൽപ്പിച്ചാണ് ബാഴ്‌സ എത്തുന്നത്. ബയേൺ മ്യൂണിക്കിനെ 4 -3 ന് കീഴടക്കിയാണ് ഇന്റർ മിലാൻ എത്തുന്നത്.
Content Highlights: PSG defeated Arsenal in the first leg of the Champions League semi-finals