സൂപ്പർ കപ്പിൽ സൂപ്പർ ബ​ഗാൻ, ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

ശ്രീകുട്ടൻ എം എസ് ആണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ​ഗോൾ നേടിയത്

dot image

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ് സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പൊതുവെ യുവനിരയെ കളത്തിലിറക്കിയ മോഹൻ ബ​ഗാന്റെ വിജയം. സഹൽ അബ്ദുൾ സമദ്, സുഹൈൽ ഭട്ട് എന്നിവരാണ് മോഹൻ ബ​ഗാനായി ​ഗോളുകൾ നേടിയത്. ശ്രീകുട്ടൻ എം എസ് ആണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ​ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മോഹൻ ബ​ഗാൻ താരങ്ങൾ അനായാസമാണ് കളിച്ചിരുന്നത്. 23-ാം മിനിറ്റിൽ മോഹൻ ബ​ഗാന്റെ ആദ്യ ​ഗോൾ പിറന്നു. സലാഹുദ്ദീൻ അദ്‌നാൻ നൽകിയ പാസ് മലയാളി താരം സഹൽ അബ്ദുൾ സമദ് കൃത്യമായി വലയിലെത്തിച്ചു. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ​ഗോളിന് ലീഡ് ചെയ്യാനും മോഹൻ ബ​ഗാന് സാധിച്ചു.

രണ്ടാം പകുതി തുടങ്ങിയതും ബ​ഗാൻ വീണ്ടും മുന്നിലെത്തി. മലയാളി താരം ആഷിക് കുരുണിയന്റെ പാസാണ് ഇത്തവണ ​ഗോളിന് വഴിയൊരുക്കിയത്. ആഷികിന്റെ പാസ് സുഹൈൽ ഭട്ട് വലയിലാക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് 93-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയായി ശ്രീകുട്ടൻ എം എസിന്റെ ​ഗോൾ പിറന്നത്. പിന്നാലെ ഒരു സമനിലയ്ക്കായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ​ഗോൾവല ചലിപ്പിക്കാനായില്ല. ഒടുവിൽ 2-1ന്റെ വിജയത്തോടെ മോഹൻ ബ​ഗാൻ സൂപ്പർ കപ്പിന്റെ സെമിയിൽ കടന്നു.

Content Highlights: Super Cup Quarterfinal 2025: Sahal, Bhat goals give Mariners win

dot image
To advertise here,contact us
dot image