

ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തോൽവി. ഇറ്റാലിയൻ ക്ലബ് യുവൻ്റസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ ടീം തോൽവി വഴങ്ങിയത്. വ്‌ലഹോവിച്ചും വെസ്റ്റൺ മക്കെന്നിയുമാണ് യുവൻ്റസിന് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 53 ,75 മിനിറ്റുകളിലായിരുന്നു ഗോൾ.
സീസണിലെ അവസാന പത്ത് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാൻ കഴിഞ്ഞത്. ഇതോടെ ചാമ്പ്യൻസ് ലീഗിലും ടീമിന്റെ ഭാവി തുലാസിലായി. തോൽവിയോടെ പോയിന്റ് ടേബിളിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും സമനിലയും തോൽവിയുമായി എട്ട് പോയിന്റിൽ 22-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
FULL-TIME | Defeat in Turin.
— Manchester City (@ManCity) December 11, 2024
🦓 2-0 🤎 #ManCity | #UCL pic.twitter.com/ROvVglP0LR
ലാലിഗയിലും ടീം ഏറെ പിന്നിലാണ്. 15 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി 27 പോയിന്റുള്ള ടീം നാലാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ഒന്നാം സ്ഥാനത്തുളള ലിവർപൂളുമായി ഏഴ് പോയിന്റ് വ്യത്യാസമുണ്ട് നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിലെ മറ്റ് മത്സരങ്ങളിൽ ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, ആഴ്‌സണൽ തുടങ്ങി ടീമുകൾ വിജയിച്ചു.
Content Highlights: champions league; manchester city lose again,vs juventus fc