ഗ്രീസ്മാൻ ഡബിൾ; ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിന് തുടർച്ചയായ മൂന്നാം ജയം

16-ാം മിനിറ്റിൽ ഹൂലിയൻ അൽവാരസാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടുന്നത്

ഗ്രീസ്മാൻ ഡബിൾ; ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിന് തുടർച്ചയായ മൂന്നാം ജയം
dot image

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ സ്ലോവൻ ബ്രാറ്റിസ്ലാവയെ തോൽപ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലാലിഗ ക്ലബിന്റെ വിജയം. ക്ലബിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ അത്‌ലറ്റികോ മാഡ്രിഡിന് നേടിക്കൊടുത്തത്. 16-ാം മിനിറ്റിൽ ഹൂലിയൻ അൽവാരസാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടുന്നത്. ശേഷം മാർക്കോസ് യോറന്റെ ക്രോസിൽ ഗ്രീസ്മാൻ ഗോൾ നേടിയതോടെ സ്കോർ 2-0 എന്ന നിലയിലായി. 42-ാം മിനിറ്റിലായിരുന്നു ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കളിയിലേക്ക് തിരിച്ചുവരാൻ സന്ദർശകർ നടത്തിയ ശ്രമത്തിനൊടുവിൽ ഗോൾ പിറന്നു. 51-ാം പെനാൽറ്റി ഗോളിലൂടെ ഡേവിഡ് സ്‌ട്രെലെക് സ്കോർ 2 -1 ആക്കി മാറ്റി. എന്നാൽ അധികം വൈകാതെ ഗ്രീസ്മാൻ കളിയിലെ തന്റെ രണ്ടാം ഗോൾ കൂടി നേടിയതോടെ സ്കോർ 3-1 ൽ കളിയവസാനിച്ചു. വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയുമായി 12 പോയിന്റിൽ അത്‌ലറ്റികോ മാഡ്രിഡ് 11-ാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ നിന്ന് മുഴുവൻ മത്സരങ്ങളും തോറ്റ സ്ലോവൻ ബ്രാറ്റിസ്ലാവ ഗ്രൂപ്പ് റാങ്കിങ്ങിൽ 35-ാം സ്ഥാനത്താണ്.

Content Highlights: Atletico Madrid 3-1 Slovan Bratislava

dot image
To advertise here,contact us
dot image