തിരിച്ചടിച്ച് സിറ്റി, പ്രീക്വാര്ട്ടറിലെത്തി ബാഴ്സ; ചാമ്പ്യന്സ് ലീഗില് വമ്പന്മാര്ക്ക് ആവേശവിജയം

നിലവിലെ ചാമ്പ്യന്മാരായ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലൈപ്സിഗിനെ പരാജയപ്പെടുത്തിയത്

dot image

മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് വിജയം. ആർബി ലൈപ്സിഗിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടർന്നു. മറ്റൊരു മത്സരത്തിൽ പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് പതിനാറിൽ കടന്നു. മറ്റൊരു ആവേശ മത്സരത്തിൽ ന്യൂ കാസിൽ-പി എസ് ജി മത്സരം സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ എ സി മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഡോർട്ട്മുണ്ട് റൗണ്ട് പതിനാറിലേക്ക് പ്രവേശിച്ചു.

നിലവിലെ ചാമ്പ്യന്മാരായ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലൈപ്സിഗിനെ പരാജയപ്പെടുത്തിയത്. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളുകൾ തിരിച്ചടിച്ച് സിറ്റി തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയില് രണ്ട് ഗോളുകള്ക്ക് പിന്നിലായിരുന്നു സിറ്റി. 13-ാം മിനിറ്റിലും 33-ാം മിനിറ്റിലും ലോയിസ് ഒപെന്ഡയിലൂടെയാണ് ലൈപ്സിഗ് ലീഡെടുത്തത്. എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ എര്ലിങ് ഹാലണ്ട് ഗോളടിച്ച് സിറ്റിയ്ക്ക് പുതുജീവന് നല്കി. 70-ാം മിനിറ്റില് ഫില് ഫോഡനിലൂടെ സിറ്റി സമനില കണ്ടെത്തിയതോടെ മത്സരം ആവേശകരമായി. 87-ാം മിനിറ്റില് ജൂലിയന് അല്വാരസ് സിറ്റിയെ മുന്നിലെത്തിച്ചതോടെ ലൈപ്സിഗിനെതിരെ ആധികാരിക വിജയം ഉറപ്പിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ വീഴ്ത്തി; ഫിഫ അണ്ടർ 17 ലോകകപ്പിൽ ജർമ്മനി ഫൈനലിൽ

മറ്റൊരു മത്സരത്തിൽ ബാഴ്സലോണ എഫ്സി പോർട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് റൗണ്ട് പതിനാറിൽ കടന്നു. ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ ടീമിലെത്തിയ പോർച്ചുഗീസ് താരങ്ങളായ ജാവോ ഫെലിക്സ്, ജാവോ ക്യാൻസലൊ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ 30-ാം മിനിറ്റില് പെപെയിലൂടെ പോര്ട്ടോ ആയിരുന്നു ആദ്യം ലീഡെടുത്തത്. എന്നാല് 32-ാം മിനിറ്റില് തന്നെ കാന്സെലോയിലൂടെ ബാഴ്സ ഒപ്പമെത്തി. രണ്ടാം പകുതിയില് ജാവോ ഫെലിക്സിലൂടെ ബാഴ്സ വിജയം കണ്ടെത്തി. വിജയത്തോടെ 12 പോയിന്റുമായി ബാഴ്സലോണ ഗ്രൂപ്പില് ഒന്നാമതെത്തി. ഒന്പത് പോയിന്റുമായി പോര്ട്ടോ ഗ്രൂപ്പില് രണ്ടാമതാണ്.

ടോട്ടനത്തിന് തുടര്ച്ചയായ മൂന്നാം തോല്വി; ടോപ് ഫോറിലെത്തി ആസ്റ്റണ് വില്ല

ആവേശകരമായ ന്യൂകാസിൽ-പിഎസ്ജി മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ന്യൂകാസിലിന്റെ സ്വന്തം തട്ടകമായ പാർക്ക് ഡി പ്രിൻസിൽ നടന്ന മത്സരത്തിൽ കളിയുടെ 24-ാം മിനിറ്റിൽ അലെക്സാണ്ടർ ഇസാക്കിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് ആക്രമണം ശക്തിയാക്കിയ പിഎസ്ജി തുടരെ ന്യൂകാസിലിന്റെ പ്രതിരോധത്തെയും ഗോൾകീപ്പറെയും പരീക്ഷിച്ചു. എന്നാൽ കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയപ്പോൾ സൂപ്പർതാരം കിലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ഗോളിലൂടെ പിഎസ്ജി പരാജയത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ എസി മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഡോർട്ട്മുണ്ട് അവസാന പതിനാറിലേക്ക് പ്രവേശിച്ചു. അവസാന റൗണ്ട് മത്സരത്തിൽ പി എസ് ജി ഡോർട്ട്മുണ്ടിനെയും ന്യൂകാസിൽ എസി മിലാനെയും നേരിടും.

dot image
To advertise here,contact us
dot image