ഇന്ത്യ-പാക് സംഘർഷം; 'നീരജ് ചോപ്ര ക്ലാസിക്' ജാവലിൻ ഇവന്‍റ് മാറ്റിവെച്ചു

അത്‍ലറ്റുകൾ, സംഘാടകർ, ആരാധകർ എന്നിവരുടെ സുരക്ഷ പരി​ഗണനയിലെടുത്താണ് മത്സരങ്ങൾ മാറ്റിവെയ്ക്കാനുള്ള തീരുമാനമെന്ന് സംഘാടകർ പ്രസ്തവാനയിൽ വ്യക്തമാക്കി.

dot image

ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരുന്നതിനാൽ പ്രഥമ 'നീരജ് ചോപ്ര ക്ലാസിക്' ജാവലിൻ ഇവന്‍റ്

മാറ്റിവെച്ചു. മെയ് 24ന് ബെം​ഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു നീരജ് ചോപ്ര ക്ലാസികിന്റെ പ്രഥമ പതിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. മത്സരങ്ങൾ നടത്തുന്ന പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നീരജ് ചോപ്ര ക്ലാസിക്കിന്റെ പ്രഥമ പതിപ്പ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു. അത്‍ലറ്റുകൾ, സംഘാടകർ, ആരാധകർ എന്നിവരുടെ സുരക്ഷ പരി​ഗണനയിലെടുത്താണ് മത്സരങ്ങൾ മാറ്റിവെയ്ക്കാനുള്ള തീരുമാനമെന്ന് സംഘാടകർ പ്രസ്തവാനയിൽ വ്യക്തമാക്കി.

രണ്ട് തവണ ഒളിംപിക്സ് മെഡൽ ജേതാവും നിലവിലെ ലോക അത്‍ലറ്റിക്സ് ചാംപ്യനുമായ നീരജ് ചോപ്ര, ജെ എസ് ഡബ്ല്യൂ സ്പോർട്സ്, അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് 'നീരജ് ചോപ്ര ക്ലാസിക്' നടത്താൻ തീരുമാനിച്ചിരുന്നത്. ലോകത്തിലെ നിരവധി ജാവലിൻ താരങ്ങൾ നീരജ് ചോപ്ര ക്ലാസികിന്റെ ഭാ​ഗമായിരുന്നു. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിനുള്ള യോ​ഗ്യതയായും 'നീരജ് ചോപ്ര ക്ലാസിക്' വിജയം പരി​ഗണിക്കുമായിരുന്നു.

Content Highlights: Neeraj Chopra Classic postponed amid escalating Indo-Pak tensions

dot image
To advertise here,contact us
dot image