ഈ സീസണോടെ ലെവര്‍കൂസന്‍ വിടും; പ്രഖ്യാപനവുമായി കോച്ച് സാബി അലോണ്‍സോ

ക്ലബ് വിടാനുള്ള ശരിയായ സമയം ഇതാണെന്നാണ് അലോണ്‍സോ മാധ്യമങ്ങളോട് പറഞ്ഞത്

dot image

ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടുമെന്ന് ബയര്‍ ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സോ. കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനായി അലോണ്‍സോ റയലിലേക്ക് ചേക്കറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡറുടെ പ്രഖ്യാപനം.

ക്ലബ് വിടാനുള്ള ശരിയായ സമയം ഇതാണെന്നാണ് അലോണ്‍സോ മാധ്യമങ്ങളോട് പറഞ്ഞത്. പരിശീലകനെന്ന നിലയില്‍ സീസണിലെ അവസാന രണ്ട് മത്സരങ്ങള്‍ തന്റെ അവസാന മത്സരങ്ങളായിരിക്കുമെന്നും ക്ലബ്ബുമായി ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏത് ക്ലബ്ബിലേക്കാണ് പോകുന്നതെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഭാവിയെ കുറിച്ച് സംസാരിക്കാന്‍ ഇത് ഉചിതമായ സമയമല്ലെന്നും അലോണ്‍സോ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ ലെവര്‍കൂസനെ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിച്ച അലോണ്‍സോ മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ക്ലബ്ബ് വിടുന്നത്. സീസണില്‍ അപരാജിതരായാണ് ലെവര്‍കൂസന്‍ ബുണ്ടസ് ലീഗ കിരീടം നേടുന്നത്. ഈ സീസണില്‍ ലെവര്‍കൂസനെ ബുണ്ടസ് ലീഗയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചതും അലോണ്‍സോയാണ്.

Content Highlights: Xabi Alonso confirms departure from Bayer Leverkusen

dot image
To advertise here,contact us
dot image