
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിലിനും ആഴ്സണലിനും വെസ്റ്റ് ഹാമിനും ബ്രൈട്ടനും ബോൺമൗത്തിനും ലൂട്ടൺ ടൗണിനും വിജയം. ചെൽസിയെ ഒന്നിനെതിരെ നാൽ ഗോളുകൾക്ക് തകർത്താണ് ന്യൂകാസിൽ ജയം നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ന്യൂകാസിൽ ശക്തമായ പോരാട്ടം നടത്തുകയായിരുന്നു.
ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് ലൂട്ടൺ ടൗൺ പ്രീമിയർ ലീഗിലെ രണ്ടാം വിജയം നേടി. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 72, 83 മിനിറ്റുകളിൽ ലൂട്ടൺ ടൗൺ വല ചലിപ്പിച്ചപ്പോൾ 74-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ഗോൾ പിറന്നത്. ബേൺലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് വെസ്റ്റ് ഹാമും വിജയം നേടി.
മൈൽസ്റ്റോൺ മെഷീൻ; പ്രീമിയർ ലീഗിൽ വേഗത്തിൽ 50 ഗോളെന്ന റെക്കോർഡ് എർലിംഗ് ഹാളണ്ടിന്നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ശക്തമായ മത്സരത്തിനൊടുവിൽ ബ്രൈട്ടണും വിജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രൈട്ടന്റെ വിജയം. ബ്രെന്റ്ഫോർഡിനെ ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. മാഞ്ചസ്റ്റർ സിറ്റി-ലിവർപൂൾ മത്സരം സമനിലയായി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.