

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ റിഷഭ് പന്തിന് സെഞ്ച്വറി . 153 പന്തിൽ 128 റൺസാണ് താരം നേടിയത്. ആറ് സിക്സറുകളും പത്ത് ഫോറുകളും നേടി.
താരത്തിന്റെ മികവിൽ ഇന്ത്യക്ക് മികച്ച ഒന്നാമിന്നിങ്സ് ലീഡ് സ്വന്തമാക്കി. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 352 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
കെ.എൽ. രാഹുൽ, റിഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികളും യശസ്വി ജയ്സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറെൽ എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
കെ എൽ രാഹുൽ 136 റൺസും റിഷഭ് പന്ത് 128 റൺസും നേടി. യശ്വസി ജയ്സ്വാൾ (85 ), ദേവ്ദത്ത് പടിക്കൽ (80 ), ശുഭ്മാൻ ഗിൽ (98 ), ധ്രുവ് ജുറൽ (78 ) എന്നിവരും തിളങ്ങി.
ന്യൂസീലൻഡ് ആദ്യ ഇന്നിങ്സിൽ 368 റൺസിന് പുറത്തായിരുന്നു. ഗ്ലെൻ ഫിലിപ്സ് (118 ), ഹെൻറി നിക്കോളാസ് (175 ) എന്നിവരുടെ സെഞ്ച്വറികളാണ് കിവീസിനെ 300 കടത്തിയത്.
content highlights: Indian wicketkeeper-batter Rishabh Pant stamped his authority in Test cricket once again, smashing a counter-attacking century against New Zealand in the first Test at Basin Reserve, Wellington.