

കിവീസിനെതിരായ നാലാം ഏകദിനത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ആദ്യ ഓവറിൽ തന്നെ റണ്ണെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മാറ്റ് ഹെൻറിയുടെ ഓവറിൽ രോഹിത് ശർമ ആദ്യ പന്തിൽ പുറത്തായപ്പോൾ വിരാട് കോലി അഞ്ചാം പന്തിലും ശ്രേയസ് അയ്യർ അവസാന പന്തിലും പുറത്തായി.
നേരത്തേ നിശ്ചിത അമ്പത് ഓവറിൽ കിവീസ് 333 റൺസാണെടുത്തത്. വിൽ യങ്ങിന്റെ സെഞ്ചുറിയും ടിം സെയ്ഫേർട്ടിന്റെ അർധസെഞ്ചുറിയുമാണ് കിവീസിന് കരുത്തായത്.
ഇന്ത്യയ്ക്കായി ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അക്സര്‍ പട്ടേല്‍ എ്ന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് അഞ്ച് മത്സര പരമ്പര സ്വന്തമാക്കാം. ആദ്യ രണ്ട് മത്സരം ഇന്ത്യ ജയിച്ചപ്പോള്‍, മൂന്നാം മത്സരം മഴ മൂലം റദ്ദാക്കിയിരുന്നു.
content highlights:New Zealand delivered a massive shock to Team India as star batters Rohit Sharma, Virat Kohli, and Shreyas Iyer were all dismissed for ducks. The Black Caps' clinical bowling attack dismantled India's top order, leaving the Men in Blue reeling.