നായകനായി ഹിറ്റ്‌മാന്റെ തിരിച്ചുവരവോ!; മുംബൈയുടെ ക്യാപ്റ്റൻസി പരിഗണനയിൽ ഈ താരങ്ങൾ

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മ്മ വീണ്ടും എത്തുമോയെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവമാണ്.

നായകനായി ഹിറ്റ്‌മാന്റെ തിരിച്ചുവരവോ!; മുംബൈയുടെ ക്യാപ്റ്റൻസി പരിഗണനയിൽ ഈ താരങ്ങൾ
dot image

മുംബൈ ഇന്ത്യന്‍സ് നായകനായ ഹര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് ചുവടുമാറിയതോടെ മുംബൈയുടെ പുതിയ നായകനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മ്മ വീണ്ടും എത്തുമോയെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവമാണ്.

നായകസ്ഥാനത്തേക്ക് ഹിറ്റ്മാനെ കൂടാതെ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, യുവതാരം തിലക് വര്‍മ്മ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കില്ലെന്ന് മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. ക്യാപ്റ്റന്‍സി സാധ്യതകള്‍ വിലയിരുത്തി വരികയാണ്. ടീമിന്റെ ക്യാപ്റ്റനെ ഉചിതമായ സമയത്ത് തന്നെ പ്രഖ്യാപിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതിഫലത്തില്‍ വര്‍ധനവോടെയാണ് ഹര്‍ദിക് മുംബൈ ഇന്ത്യന്‍സില്‍ നിന്നും പഞ്ചാബിലേക്ക് മാറുന്നത്. മുംബൈ ഇന്ത്യന്‍സില്‍ 16.35 കോടി രൂപയായിരുന്ന ഹര്‍ദികിന്റെ പ്രതിഫലം, പഞ്ചാബ് ടീമില്‍ 18 കോടി രൂപയായി ഉയരും. അര്‍ഷ്ദീപ് സിങ് നിലവില്‍ വാങ്ങുന്ന 18 കോടി രൂപ പ്രതിഫലത്തില്‍ തന്നെയാണ് മുംബൈയിലേക്ക് മാറുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ നാല് ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയായ ഹാര്‍ദിക് 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി. ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കിയ തലയെടുപ്പോടെയാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സ് നായകനായി എത്തിയത്. എന്നാൽ മൂന്ന് സീസണിലും മുംബൈ പാടേ നിരാശപ്പെടുത്തിയപ്പോള്‍ ഹാര്‍ദിക്കിന് ടീമിലെ സ്ഥാനം തന്നെ നഷ്ടമായി. ഇതോടെ പുതിയ ക്യാപ്റ്റന്‍ ആരാവുമെന്ന ആകാംക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.

content highlights: Following Hardik Pandya's official trade to Punjab Kings, speculation is mounting over whether five-time title-winning skipper Rohit Sharma will return as Mumbai Indians captain for IPL 2027. Alongside Rohit, stars Suryakumar Yadav, Jasprit Bumrah, and Tilak Varma are also prime contenders being considered for the leadership role

dot image
To advertise here,contact us
dot image