

ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗും നടി സമ്രീൻ കൗറും വിവാഹിതരാകുന്നു. സമ്രീനിനോട് അർഷ്ദീപ് വിവാഹാഭ്യർത്ഥന നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ന്യൂസിലൻഡിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അർഷ്ദീപ് സമ്രീനിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുട്ടുകുത്തിനിന്ന് മോതിരം സമ്മാനിച്ചായിരുന്നു അർഷ്ദീപിന്റെ പ്രൊപ്പോസൽ. 55 ലക്ഷം രൂപയിലധികം വിലവരുന്ന ടിഫാനിയുടെ ഡയമണ്ട് മോതിരമാണ് താരം സമ്രീനിന് സമ്മാനിച്ചത്.
അർഷ്ദീപും സമ്രീനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെതന്നെ പ്രചരിച്ചിരുന്ന 2026ലെ ഐപിഎൽ മത്സരങ്ങളിൽ പഞ്ചാബ് കിംഗ്സിനെയും അർഷ്ദീപിനെയും പിന്തുണച്ച് സമ്രീൻ സ്റ്റേഡിയത്തിൽ എത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ഇരുവരുടെയും ഒന്നിച്ചുള്ള യാത്രകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ഈ വർഷം ജൂലായിലാണ് സമ്രീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർഷ്ദീപ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിരുന്നു.
ജീവിതത്തിൽ ഇതുവരെ ലഭിച്ച സൗഭാഗ്യങ്ങളെക്കാളെല്ലാം സന്തോഷം നൽകുന്നതാണ് ഈ നിമിഷമെന്നാണ് ഇരുവരും പങ്കുവെച്ച കുറിപ്പിൽ എഴുതിയിട്ടുള്ളത്.
ജമ്മു കശ്മീർ സ്വദേശിനിയായ സമ്രീൻ കൗർ നടിയും മോഡലും സോഷ്യൽ മീഡിയ താരവുമാണ്. 2018-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച സമ്രീൻ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. ’83’ എന്ന സിനിമയിലും, ZEE5 പരമ്പരയായ ‘നെയിൽ പോളിഷ്’, പഞ്ചാബി ചിത്രം ‘സർദാർ ജി 2’ തുടങ്ങിയ പ്രോജക്റ്റുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഗുരു രന്ധവ, ബാദ്ഷാ, ജുബിൻ നൗട്ടിയാൽ തുടങ്ങിയവരുടെ മ്യൂസിക് വീഡിയോകളിലും സമ്രീൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
content highlights: ndian pace spearhead Arshdeep Singh got engaged to his longtime girlfriend, actress Samreen Kaur, in a dreamy proposal in New Zealand. The couple shared romantic photos on social media, with Samreen's luxury diamond ring—reportedly valued at over ₹55 lakh—grabbing widespread attention