

ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ മെന്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഖത്തറിലെ ദോഹയില്‍ നവംബര്‍ 19 മുതല്‍ 29 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. തിലക് വര്‍മ നയിക്കുന്ന ടീമിൽ രജത് പടിദാറാണ് ഉപനായകന്‍. വൈഭവ് സൂര്യവംശി ടീമിലുണ്ട്.
നവംബര്‍ 20-ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്. തുടര്‍ന്ന് 22ന് അതേ വേദിയില്‍ പാകിസ്ഥാന്‍ എ ടീമുമായി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 24ന് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൗണ്ടില്‍ യുഎഇയെ നേരിടും.
ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍ എ, യുഎഇ, നേപ്പാള്‍ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ് എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ, ഹോങ്കോങ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ 26, 27 തീയതികളില്‍ നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. 29നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം.
ഇന്ത്യ എ സ്‌ക്വാഡ്: അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), രജത് പടിദാര്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാംശ് ഷെഡ്‌ജെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കൊട്ടിയന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്‍.
content highlights:rising stars asia cup 2026 india a squad tilak varma captain malayalam