

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നേ വെസ്റ്റ് ഇന്‍ഡീസ് ടീമിന് തിരിച്ചടി. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ പരിക്കേറ്റ ജുവല്‍ ആന്‍ഡ്രൂവിന് കളിക്കാനാവില്ല. പകരക്കാരനായി അമീര്‍ ജാംഗുവിനെ വിന്‍ഡീസ് ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ നമന്‍ ധീറിന്റെ ക്യാച്ച് എടുക്കുന്നതിനിടയിലാണ് ആന്‍ഡ്രൂവിന്റെ വിരലിന് പരിക്കേറ്റത്. മറുപടി ബാറ്റിങ്ങിൽ താരത്തിന് ബാറ്റ് ചെയ്യാനും സാധിച്ചിരുന്നില്ല.
പകരമെത്തുന്ന ജാംഗു വെസ്റ്റ് ഇന്‍ഡീസിനായി ഏഴ് ടി20 മത്സരങ്ങള്‍ അമീര്‍ ജാംഗു കളിച്ചിട്ടുണ്ട്. ആ മത്സരങ്ങളില്‍ നിന്ന് 120.74 സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
എന്നാൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു 29 കാരനായ ജാംഗു. 58, 114, 67 എന്നിങ്ങനെയാണ് ഈ പരമ്പരയിൽ അദ്ദേഹം നേടിയത്. നാളെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ ആദ്യ മത്സരം.
content highlights:west indies jewel andrew ruled out vs india amir jangoo replacement