

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം ഇന്ത്യ വെറുതെ നേടിയതെല്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം സഹായിച്ചതായും സഞ്ജു പറഞ്ഞു.
'ഞങ്ങള്‍ക്ക് വളരെ പരിചയസമ്പന്നരായ ഒരു ടീം ഉണ്ടായിരുന്നു. പരിശീലനമോ മത്സരങ്ങളോ നടക്കാത്ത ഘട്ടങ്ങളില്‍ പോലും ഊര്‍ജ്ജം എങ്ങനെ കൈകാര്യം ചെയ്യണമെന്നും, എങ്ങനെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങളുടെ പ്രധാന ടീമിനെ തന്നെ ഇറക്കിയത് വലിയ രീതിയില്‍ തുണച്ചു. പാകിസ്ഥാനെതിരായ ഫൈനലിലും അത് പ്രകടമായി.' മത്സരശേഷം സഞ്ജു വ്യക്തമാക്കി.
ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ബോധവാന്മാരായിരുന്നുവെന്നും, എന്നാല്‍ ഒരിക്കല്‍ മത്സരം ആരംഭിച്ചാല്‍ കളിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ കളിച്ചതെന്നും സഞ്ജു വ്യക്തമാക്കി.
ടൂർണമെന്റിൽ ഇന്ത്യ സ്വർണ മെഡൽ നേടിയിലെങ്കിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. സെമി ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴ് റൺസും ഫൈനലിൽ രണ്ട് റൺസുമാണ് നേടിയത്. നാളെ മുതൽ ആരംഭിക്കുന്ന വിൻഡീസ് പരമ്പരയാണ് അടുത്ത ലക്ഷ്യം.
content highlights: sanju samson asian games gold medal reaction