മദ്യലഹരിയില്‍ യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്; സംഭവം പുറത്തറിയുന്ന് പ്രതി കീഴടങ്ങിയപ്പോള്‍

മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അനൂപ് രാജനെ വെട്ടുകയായിരുന്നു

മദ്യലഹരിയില്‍ യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്; സംഭവം പുറത്തറിയുന്ന് പ്രതി കീഴടങ്ങിയപ്പോള്‍
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്. നെയ്യാറ്റിന്‍കര പൊഴിയൂരിലാണ് സംഭവം. വെങ്കടമ്പ് സ്വദേശിയായ രാജന്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ അനൂപ് പൊലീസില്‍ കീഴടങ്ങി. പ്രതിയ കീഴടങ്ങിയ ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞദിവസം അനൂപ് രാജന്റെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാത്രി ഇരുവരും ചേര്‍ന്ന് വീട്ടില്‍ വെച്ച് മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അനൂപ് രാജനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രതി പൊലീസില്‍ കീഴടങ്ങിയത്. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് രാജന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം.

Content Highlights- A young man was allegedly killed by his friend while the two were under the influence of alcohol. The incident came to light after the accused surrendered to police. 

dot image
To advertise here,contact us
dot image