

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോഹ്ലി. വിന്‍ഡീസിനെതിരെ 55-ാം ഏകദിന സെഞ്ച്വറി നേടിയ നേടിയ കോഹ്ലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
ഏകദിനത്തില്‍ അതിവേഗം 15000 റൺസ് തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 2007-ൽ തൻ്റെ 377-ാം ഇന്നിംഗ്സിലായിരുന്നു സച്ചിൻ ടെൻഡുൽക്കർ 15,000 ഏകദിന റൺസ് തികച്ചത്. എന്നാൽ സച്ചിനേക്കാൾ 74 ഇന്നിംഗ്സുകൾ കുറച്ച് കളിച്ചാണ് വിരാട് ഈ അപൂർവ്വ നേട്ടത്തിലെത്തിയത്.
ഹോം സോയിലിൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമായും വിരാട് മാറി. 7000 റൺസാണ് താരം പിന്നിട്ടത്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡാണ് തിരുത്തിയത്. ഒരു ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സർ എന്ന റെക്കോർഡ് വേറെയും.
content highlights: virat kohli breaks multiple records with stunning century