'അവസാന യുദ്ധത്തിന് തയ്യാർ'; ട്രംപിന് മറുപടിയുമായി അബ്ബാസ് അരാഗ്ചി; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്കോ?

യുദ്ധം പുനഃരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണസജ്ജമാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു

'അവസാന യുദ്ധത്തിന് തയ്യാർ'; ട്രംപിന് മറുപടിയുമായി അബ്ബാസ് അരാഗ്ചി; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്കോ?
dot image

ടെഹ്‌റാന്‍: വീണ്ടും യുഎസ്-ഇറാന്‍ വാക്‌പോര്. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഉടന്‍ വിജയം കാണുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. അവസാന യുദ്ധത്തിന് തയ്യാര്‍ എന്നായിരുന്നു അബ്ബാസ് അരാഗ്ചി പറഞ്ഞത്. യുദ്ധം പുനഃരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണസജ്ജമാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.

എന്ത് സംഭവിച്ചാലും നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല. തങ്ങളുടെ രാജ്യത്തിന്റെ താത്പര്യമാണ് തങ്ങള്‍ക്ക് പ്രധാനം. അതേസമയം തങ്ങള്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാല്‍ തീരുമാനമെടുക്കേണ്ടത് ട്രംപാണെന്നും അരാഗ്ചി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ ഒരു പോസ്റ്റും അബ്ബാസ് അരാഗ്ചി പങ്കുവെച്ചു. താനും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ന്യൂയോര്‍ക്കിലേക്ക് വന്നത് യുദ്ധം വില്‍ക്കാനല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാനാണെന്നുമായിരുന്നു അബ്ബാസ് അരാഗ്ചി എക്‌സ് പോസ്റ്റില്‍ പറഞ്ഞത്. യുദ്ധം പുനഃരാരംഭിച്ചാല്‍ നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. അത് അവസാന യുദ്ധമാണെങ്കില്‍പ്പോലും തങ്ങള്‍ നേരിടും. അതേസമയം തന്നെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും അബ്ബാസ് അരാഗ്ചി എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള സംഘര്‍ഷങ്ങളില്‍ ഉടന്‍ വിജയം കാണുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാന് നേരെ സൈനിക നടപടിയുണ്ടാകുമെന്നുള്ള സൂചനയും ട്രംപ് നൽകിയിരുന്നു.

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്‍പ് സൈനിക നടപടിയുണ്ടാകുമോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു ട്രംപ് സൂചന നൽകിയത്. 'അതേക്കുറിച്ച് പറയാന്‍ താത്പര്യപ്പെടുന്നില്ല. എന്നാല്‍ അതിന് സാധ്യതയുണ്ട്', എന്നായിരുന്നു ട്രംപ് പറഞ്ഞത്. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ്. യുദ്ധം അവസാനിക്കുന്ന ഘട്ടത്തിൽ ആഗോള എണ്ണവില കുത്തനെ കുറയുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന്‍ ആണവായുധ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറണം. ഇതാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

Content Highlights- Iranian Foreign Minister Abbas Araghchi said Iran is fully prepared if the war resumes, including what he called a “doomsday war,” while also expressing readiness for diplomacy

dot image
To advertise here,contact us
dot image