ഇന്ത്യ സെമിയിൽ; അഫ്ഗാനുമായുള്ള ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യന്‍ ഗെയിംസ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.

ഇന്ത്യ സെമിയിൽ; അഫ്ഗാനുമായുള്ള ഏഷ്യൻ ഗെയിംസ്  ക്വാർട്ടർ ഫൈനൽ മഴ മൂലം ഉപേക്ഷിച്ചു
dot image

മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യന്‍ ഗെയിംസ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.

മത്സരത്തിന് ഫലമില്ലാതെ വന്നതോടെ ടി20 റാങ്കിംഗില്‍ അഫ്ഗാനേക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ള ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. നേപ്പാള്‍-ശ്രീലങ്ക മത്സരത്തിലെ വിജയികളെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമിയില്‍ നേരിടും.

നേരത്തെ, പാകിസ്താൻ - ഹോങ്കോങ് മത്സരവും ഉപേക്ഷിച്ചിരുന്നു. പാകിസ്താനും സെമിയിലേക്ക് കടന്നു. ബംഗ്ലാദേശ്-മലേഷ്യ മത്സരത്തിലെ വിജയി ആകും പാക്സിതാൻറെ എതിരാളി. ഫൈനലിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

content highlights: asian-games-cricket-india-vs-afghanistan-quarter-final-rain-abandoned

dot image
To advertise here,contact us
dot image