ഉറക്കമില്ലായ്മയിൽ തുടങ്ങി മാനിക് ഡിപ്രഷനിൽ എത്തി; മാനസികാരോഗ്യത്തെക്കുറിച്ച് അനുപം ഖേർ

പോസിറ്റീവായ എനിക്ക് എന്ത് മാനസികാരോഗ്യം? തനിക്കുള്ളത് മാനിക് ഡിപ്രഷനാണെന്ന് അറിഞ്ഞ ആ നിമിഷത്തെക്കുറിച്ച് അനുപം ഖേർ പറയുന്നു

ഉറക്കമില്ലായ്മയിൽ തുടങ്ങി മാനിക് ഡിപ്രഷനിൽ എത്തി; മാനസികാരോഗ്യത്തെക്കുറിച്ച് അനുപം ഖേർ
dot image

തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം അനുപം ഖേർ. മാനിക് ഡിപ്രഷൻ ആയിരുന്നു തനിക്കെന്നും എപ്പോഴും പോസിറ്റീവായി ഇരിക്കുന്ന താൻ എങ്ങനെയാണ് മാനസികാരോഗ്യ പ്രശ്നത്തിലകപ്പെട്ടതെന്നും നടൻ പറയുന്നു. ഒരു പോഡ്‌കാസ്റ്റിലാണ് താരം തനിക്ക് 'മാനിക് ഡിപ്രഷൻ' എന്ന രോഗാവസ്ഥയുണ്ടായിരുന്ന കാര്യം വെളിപ്പെടുത്തിയത്.

2011-ൽ തന്റെ പുസ്തകം പുറത്തിറങ്ങിയ സമയത്താണ് അനുപം ഖേറിന് ഉറക്കമില്ലായ്മ നേരിടുന്നത്. രാത്രിയും പകലുമൊന്നും ഉറങ്ങാൻ കഴിയാതെ വരികയും, പകൽ വെളിച്ചം അടിക്കുമ്പോൾ കണ്ണുകൾക്ക് കഠിനമായ പുകച്ചിൽ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാനാണ് നിർദ്ദേശിച്ചത്. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന തനിക്ക് എന്തിനാണ് സൈക്യാട്രിസ്റ്റ് എന്നോർത്ത് തുടക്കത്തിൽ തമാശയായി തോന്നിയെങ്കിലും അദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിച്ചു.

സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിയ താരം, ഡോക്ടറുടെ വ്യക്തിപരമായ ചില പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും തന്റെ പുസ്തകം സമ്മാനിക്കുകയും ചെയ്തു. എന്നാൽ തിരികെ ഇറങ്ങാൻ നേരമാണ് തനിക്ക് 'മാനിക് ഡിപ്രഷൻ' ആണെന്നും അമിതമായ പോസിറ്റീവ് ചിന്താഗതിയും ഇതിന്റെ ഭാഗമാണെന്നും ഡോക്ടർ വ്യക്തമാക്കുന്നത്. ഈ സംഭവത്തോടെയാണ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താൻ കൂടുതൽ മനസ്സിലാക്കിയതെന്നും, അതിനെക്കുറിച്ച് ആളുകളിൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചതെന്നും അനുപം ഖേർ പറഞ്ഞു.

Content Highlights: Actor Anupam Kher speaks about the moment he learned that he had manic depression. He recalls his experience upon receiving the diagnosis and discusses how the revelation affected his understanding of his mental health.

dot image
To advertise here,contact us
dot image