'അഗാർക്കർ ഒരു തെറ്റും ചെയ്തിട്ടില്ല'; ചീഫ് സെലക്ടർക്ക് പൂർണ പിന്തുണയുമായി അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അജിത് അഗാർക്കറിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ

'അഗാർക്കർ ഒരു തെറ്റും ചെയ്തിട്ടില്ല';  ചീഫ് സെലക്ടർക്ക് പൂർണ പിന്തുണയുമായി അശ്വിൻ
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അജിത് അഗാർക്കറിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. തന്‍റേതടക്കമുള്ള മുതിർന്ന താരങ്ങളുടെ വിരമിക്കലിന് വഴിയൊരുക്കിയ അഗാർക്കറുടെ തീരുമാനങ്ങൾ വ്യക്തിവിരോധം കൊണ്ടല്ലെന്നും ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി മുന്നിൽക്കണ്ടുള്ളതായിരുന്നുവെന്നും അശ്വിൻ പറഞ്ഞു.

‘അജിത് അഗാർക്കറെ എനിക്ക് വ്യക്തിപരമായി നന്നായി അറിയാം. എന്‍റെ വിരമിക്കൽ സമയത്ത് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ടീമിൽ നിന്ന് മുതിർന്ന താരങ്ങളെ മാറ്റി നിർത്തി അടുത്ത തലമുറയെ വളർത്തിയെടുക്കുക എന്നത് വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ആ ഘട്ടത്തിൽ പുറത്താക്കപ്പെട്ട മുതിർന്ന താരങ്ങളിൽ ഒരാളായിരുന്നു ഞാൻ. എങ്കിലും വ്യക്തിപരമായ ഈഗോ മാറ്റിവെച്ച് ചിന്തിച്ചാൽ, അദ്ദേഹം വളരെ മികച്ചൊരു ചീഫ് സെലക്ടറായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും, അശ്വിൻ കൂട്ടിച്ചേർത്തു.

ഒക്ടോബർ 4-നാണ് അഗാർക്കറുടെ കരാർ അവസാനിക്കുന്നത്.

content highlights:  ashwin backs chief selector agarkar claims he did nothing wrong

dot image
To advertise here,contact us
dot image