ഇനി യാത്രകൾ കുറച്ചുകൂടി എളുപ്പം! ഭിന്നശേഷിക്കാർക്കായി പ്രത്യേക ടാക്സി സൗകര്യം വിപുലീകരിച്ച് റാസൽഖൈമ

എമിറേറ്റിലെ പൊതു ബസ് സർവീസുകളിലും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്

ഇനി യാത്രകൾ കുറച്ചുകൂടി എളുപ്പം! ഭിന്നശേഷിക്കാർക്കായി പ്രത്യേക ടാക്സി സൗകര്യം വിപുലീകരിച്ച് റാസൽഖൈമ
dot image

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സർവീസ് നടത്തുന്ന പ്രത്യേക ടാക്സികളുടെ എണ്ണം വർദ്ധിപ്പിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി. ഇത്തരത്തിലുള്ള വാഹനങ്ങളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ആണ് വർദ്ധിപ്പിച്ചത്. എമിറേറ്റിലുടനീളം എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

വീൽചെയർ ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ വാഹനത്തിൽ കയറാനും ഇറങ്ങാനും സഹായിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റുകൾ, യാത്രയിലുടനീളം വീൽചെയർ സുരക്ഷിതമായി നിർത്തിയിടാനുള്ള ലോക്കിംഗ് സംവിധാനങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സ്മാർട്ട് ക്യാമറകൾ എന്നിവ ഈ പ്രത്യേക വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരോട് സഹാനുഭൂതിയോടെ പെരുമാറാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഡ്രൈവ് ചെയ്യാനും പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരെയാണ് ഈ ടാക്സികളിൽ നിയോഗിച്ചിരിക്കുന്നത്. 8001700 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് ഈ ടാക്സി സൗകര്യം ബുക്ക് ചെയ്യാവുന്നതാണ്.

എമിറേറ്റിലെ പൊതു ബസ് സർവീസുകളിലും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്. റാസൽഖൈമയിലെ എല്ലാ പൊതു ബസുകളും ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 'സഖർ ഗോൾഡ് കാർഡ്' ഉള്ള ഭിന്നശേഷിക്കാർക്ക് പ്രാദേശിക ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. മുതിർന്ന പൗരന്മാർക്ക് ബസ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും.

പൊതുഗതാഗത ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ അടുത്തിടെ അൽ നഖീലിനും മനാർ മാളിനും ഇടയിലുള്ള 'പർപ്പിൾ റൂട്ട്' ബസ് സർവീസ് ആർഎകെടിഎ പുനരാരംഭിച്ചിരുന്നു. ഒബൈദ അള്ളാ ഹോസ്പിറ്റൽ, ആർ.കെ ഹോസ്പിറ്റൽ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമ, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്റർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ റൂട്ട്. ഈ റൂട്ടിൽ എമിറേറ്റിലെ ആദ്യത്തെ ഇലക്ട്രിക് ബസ് സർവീസും ആരംഭിച്ചിട്ടുണ്ട്.

Content Highlights: Ras Al Khaimah is expanding dedicated taxi services for people with disabilities. The initiative aims to improve accessibility and provide more convenient transportation options for passengers with mobility and other accessibility needs.

dot image
To advertise here,contact us
dot image