'ഞാൻ മെഷീനോ റോബോട്ടോ അല്ല, വിവാദങ്ങൾ ബാധിക്കും'; തുറന്നുപറഞ്ഞ് സഞ്ജു

തനിക്ക് ബാറ്റിങ്ങിൽ സ്ഥിരതയില്ലെന്ന വിമർശനങ്ങളോട് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ

'ഞാൻ മെഷീനോ റോബോട്ടോ അല്ല, വിവാദങ്ങൾ ബാധിക്കും'; തുറന്നുപറഞ്ഞ് സഞ്ജു
dot image

തനിക്ക് ബാറ്റിങ്ങിൽ സ്ഥിരതയില്ലെന്ന വിമർശനങ്ങളോട് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. രണ്ടാം ടി20യിൽ കിടിലൻ അർധ സെഞ്ച്വറിയുമായി വിമർശനങ്ങൾക്ക് അതിമനോഹരമായി ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു സഞ്ജു.

'ഞാൻ വൈ ഫൈ ഓഫ് ചെയ്തു വയ്ക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ വൈ ഫൈ ഓണാക്കുകയും ആളുകൾ കമന്റുകൾ കണ്ണിൽപ്പെടുകയും ചെയ്യും. ചില സീനിയർ കളിക്കാർ ചില അഭിപ്രായങ്ങൾ പറയും. അത് വളരെ സ്വാഭാവികമായ കാര്യമായാണ് ഞാൻ കാണുന്നത്.'

'ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ പുറത്തു നിന്നുള്ള ഇത്തരം കാര്യങ്ങൾ ബാധിക്കും. പക്ഷേ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കണം, എങ്ങനെ തയ്യാറെടുക്കണം, ഏത് മനോഭാവത്തിൽ കളിക്കണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടാകണം. ഇത്തരം വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു മനസിലാക്കാൻ തക്ക പാകതയും പരിചയ സമ്പത്തും ഞാൻ ആർജിച്ചിട്ടുണ്ട്. മുൻപ് ഇതെല്ലാം കേൾക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട്. ഇപ്പോൾ അങ്ങനെ അല്ല.

Also Read:

ഞാൻ മെഷീനല്ല. ഇതൊന്നും എന്നെ ബാധിക്കാറില്ല എന്നു പറയാൻ നമ്മൾ റോബട്ടുകളും അല്ലല്ലോ. തീർച്ചയായും നമ്മളെ അത്തരം ശബ്ദങ്ങൾ ബാധിക്കും.' ,സഞ്ജു കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സഞ്ജു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. 22 പന്തില്‍ നിന്ന് 7 ഫോറും 4 സിക്‌സറുകളും അടക്കം 57 റണ്‍സടിച്ചുകൂട്ടി താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

അഫ്ഗാൻ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ അനായാസം ലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് ഇന്ത്യ ജയം തൊട്ടത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്നാണ് അവസാന മത്സരം.

content highlights: sanju samson opens up about controversies and criticism

dot image
To advertise here,contact us
dot image