സഞ്ജു-വൈഭവ് ഓപ്പണിങ്; പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നുറപ്പാണ്

സഞ്ജു-വൈഭവ് ഓപ്പണിങ്; പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ
dot image

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നുറപ്പാണ്. രണ്ടാം ടി20യിലെ ജയത്തിനുശേഷം നായകന്‍ ശ്രേയസ് അയ്യരും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

സഞ്ജു പ്ലേയിംഗ് ഇലവനിൽ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ഓപ്പണര്‍ അഭിഷേക് ശർമ്മക്ക് പകരം കൗമാര താരം വൈഭവ് സൂര്യവംശി രണ്ടാം ഓപ്പണറാകും. മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ തുടരും. ആദ്യ രണ്ട് കളികളിലും കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ആദ്യ രണ്ട് കളികളിലും നാലാം നമ്പറിൽ ബാറ്റ് ചെയ്ത ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ നാലിലും തിലക് വര്‍മ അഞ്ചാം നമ്പറിലും ഇറങ്ങുന്നു.



ആദ്യ രണ്ട് കളികളിലും കാര്യമായി റോളില്ലാതിരുന്ന ഓള്‍ റൗണ്ടര്‍ ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയേക്കും.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ 3 വിക്കറ്റുമായി തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓൾ റൗണ്ടറായി ടീമില്‍ തുടരും. സ്പിൻ നിരയിൽ അക്സർ പട്ടേൽ ടീമിൽ സ്ഥാനം നിലനിര്‍ത്തും. രണ്ട് കളികളിലും അക്സര്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു.

പരമ്പര നേടിയതിനാല്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യയതുണ്ട്. ബുംറ പുറത്തിരുന്നാല്‍ പകരം യാഷ് താക്കൂര്‍ പ്ലേയിംഗ് ഇലവനിലെത്തും. അർഷ്ദീപ് സിങ്ങാകും രണ്ടാം പേസര്‍.


content highlights: sanju samson vaibhav suryavanshi opening pair ind vs afg final t20i




dot image
To advertise here,contact us
dot image