

ബാലൺ ഡി ഓർ പുരസ്‌കാരത്തിന് തനിക്ക് അർഹതയുണ്ടെന്ന് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലമിൻ യമാൽ. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയും താനുമാണ് നിലവിലെ ഏറ്റവും മികച്ച താരങ്ങളെന്നും യമാൽ പറഞ്ഞു.സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് യമാൽ ഇക്കാര്യം പറഞ്ഞത്.
'എന്നെ സംബന്ധിച്ചിടത്തോളം, ഞാനും എംബാപ്പെയും ഞങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാർ. ലോകത്തിലെ ഏറ്റവും മികച്ചവരെന്ന നിലയിൽ, പ്രത്യേകിച്ച് എന്റെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ഈ വർഷം ഞാൻ അർഹനാണെന്ന് കരുതുന്നു'- യമാൽ പറഞ്ഞു.
കിലിയൻ എംബാപ്പെയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഈ വർഷം തനിക്ക് ഇത് നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി എംബാപ്പെ പ്രതികരിച്ചു.
"എന്നെക്കാൾ മികച്ചൊരു കളിക്കാരനില്ല. ഞങ്ങൾ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. വലിയ മത്സരങ്ങളിൽ, എല്ലാ മികച്ച കളിക്കാരുമുള്ള ലോകകപ്പ് പോലൊരു ടൂർണമെന്റിൽ അത്രയധികം ഗോളുകൾ നേടാൻ, എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനാകാൻ സാധിക്കുക, അത് ചില്ലറക്കാര്യമല്ല, എംബാപ്പെ പറഞ്ഞു.
ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയും സാധ്യതാ പട്ടികയിൽ മുന്നിലാണ്. സീസണിൽ കിരീടമൊന്നും നേടാനായില്ലെങ്കിലും വ്യക്തിഗത മികവിൽ മുന്നിലാണ്. 58 ഗോളുകളും 13 അസിസ്റ്റുകളും നേടി.
സ്‌പെയിനിനായി ലോകകപ്പ് കിരീടം നേടിയ ലമീൻ യമാൽ പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരമാണ്. യമാൽ 57 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 20 അസിസ്റ്റുകളും നേടി. ലോകകപ്പിന് പുറമേ ബാഴ്‌സക്കായി ലാ ലിഗയും സൂപ്പർ കപ്പും നേടി.
content highlights: lamine yamal claims balon dor after kylian mbappe