CSK യിൽ ധോണിക്ക് ഷെയറുണ്ട്; ഡീറ്റെയിൽസ് വെളിപ്പെടുത്തി ടീം മാനേജ്‌മെന്റ്

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ 15 മുതൽ 20 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം എസ് ധോണി ശ്രമിച്ചുവെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ മുഴുവൻ

CSK യിൽ ധോണിക്ക് ഷെയറുണ്ട്; ഡീറ്റെയിൽസ് വെളിപ്പെടുത്തി ടീം മാനേജ്‌മെന്റ്
dot image

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ 15 മുതൽ 20 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം എസ് ധോണി ശ്രമിച്ചുവെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി സിഎസ്‌കെ ടീം മാനേജ്‌മെന്‍റ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സി എസ് കെ യുടെ 15 മുതൽ 20 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാൻ ധോണി ശ്രമിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും എന്നാൽ എന്നാൽ ഫ്രാഞ്ചൈസിയിൽ ചെറിയൊരു ശതമാനം ഓഹരി നിലവിൽ ധോണിയുടെ പക്കലുണ്ടെന്നും സിഎസ്കെ വ്യക്തമാക്കി.

ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം മുൻപ് സ്വകാര്യ ട്രാൻസാക്ഷൻ വഴി സ്വന്തമാക്കിയ ഒരു ലക്ഷത്തിലധികം ഓഹരികൾ ധോണിയുടെ കൈവശമുള്ളത്. ഒരു ലക്ഷം ഓഹരികളുണ്ടെങ്കിലും കമ്പനിയുടെ ആകെ ഓഹരി വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 0.01 ശതമാനം മുതൽ 0.02 ശതമാനം വരെ മാത്രമാണ്.

നിലവിലെ വിപണി മൂല്യമനുസരിച്ച് ധോണിയുടെ കൈവശമുള്ള ഓഹരികള്‍ക്ക് ഏകദേശം 2.6 കോടി മുതൽ 3 കോടി രൂപ വരെ മാത്രമെ മൂല്യമുള്ളു.

content highlights: ms dhoni holds csk shares csk management details

dot image
To advertise here,contact us
dot image