

ഹോങ്കോങ്ങിനെതിരായ വനിതാ ടി20 ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷം പാകിസ്താന്‍ ഹെഡ് കോച്ച് വഹാബ് റിയാസിനോട് പ്രത്യേക അഭ്യര്‍ത്ഥന നടത്തി ആരാധകന്‍. ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ച പാകിസ്താന്റെ വിജയത്തിന് ശേഷം, വഹാബ് ആരാധകരുമായി സംസാരിക്കുകയും അവരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. വഹാബ് പരസ്യ ബോര്‍ഡുകള്‍ക്ക് സമീപത്തുകൂടി നടന്നുപോകുമ്പോള്‍, ഒരു ആരാധതകന്റെ പ്രത്യേക അഭ്യര്‍ത്ഥനയുണ്ടായത്.
ഞങ്ങള്‍ക്ക് ട്രോഫി വേണ്ടെന്നും എന്നാല്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കണമെന്നുമാണ് ആരാധകന്‍ വഹാബിനോട് പറഞ്ഞത്. 'ഞങ്ങള്‍ക്ക് ട്രോഫി വേണ്ട, ഇന്ത്യയെ തോല്‍പ്പിക്കണം. ഇന്ത്യയെ വെറുതെ വിടരുത്' വീഡിയോയില്‍ ആരാധകന്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. ഇതോടെ ഇക്കാര്യം വ്യാപകമായി വൈറലായി.
വനിതാ ഏഷ്യാകപ്പിന്റെ ഫൈനലില്‍ മാത്രമാണ് ഇനി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ സാധ്യതയുള്ളൂ. സെമിഫൈനലില്‍ പാകിസ്താന്‍ ശ്രീലങ്കയെ നേരിടുമ്പോള്‍, മറുഭാഗത്ത് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ടൂര്‍ണമെന്റിലെ മുന്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. പാകിസ്താനെ വെറും 55 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശേഷം, 8.3 ഓവറില്‍ ലക്ഷ്യം മറികടന്നാണ് ഇന്ത്യ തങ്ങളുടെ കിരീട പ്രതീക്ഷകള്‍ വ്യക്തമാക്കിയത്. ഇതേ ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന വിവാദത്തില്‍പ്പെട്ടിരുന്നു. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഫാത്തിമയ്ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷയായി ലഭിച്ചു.
content highlights: "Defeat India, Don't Care About Asia Cup": Fans Tell Pakistan Head Coach