

ഒന്നാം ഇന്നിങ്‌സിലെ കൂറ്റന്‍ ലീഡിന്റെ പിന്‍ബലത്തില്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഈസ്റ്റ് സോണിന് കിരീടം. ഫൈനല്‍ മത്സരം സമനിലയായയെങ്കിലും ഒന്നാമിന്നിങ്‌സിന്റെ കരുത്താണ് കിഴക്കന്‍ മേഖലയെ തുണച്ചത്. ആദ്യ ഇന്നിങ്‌സില്‍ 708 റണ്‍സെടുത്താണ് ഈസ്റ്റ് സോണ്‍ പുറത്തായിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോണ്‍ 336 റണ്‍സെടുത്ത് മടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡില്‍ ഈസ്റ്റ് സോണ്‍ കിരീടം സ്വന്തമാക്കി.
ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയാണ് (270) ആദ്യ ഇന്നിങ്‌സില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കുമാര്‍ കുഷാഗ്രയും (101) സെഞ്ചുറി നേടി. ശിഖര്‍ മോഹന്‍ (85), അഭിമന്യൂ ഈശ്വരന്‍ (72) എന്നിവരും ടീമിന്റെ സ്‌കോറുയര്‍ത്തി.
സൗത്ത് സോണിനുവേണ്ടി തിലക് വര്‍മ 99 റണ്‍സെടുത്ത് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സിലും ഇഷാന്റെത് മികച്ച പ്രകടനമായിരുന്നു. 80 റണ്‍സാണ് താരം എടുത്തത്. കുനൈന്‍ ഖുറൈഷി (116) സെഞ്ചുറി നേടി. അന്‍കുല്‍ റോയിയും (64) ശിഖര്‍ മോഹനും (52) അര്‍ധ സെഞ്ചുറിയോടെ തിളങ്ങി.
content highlights: East Zone Crowned Duleep Trophy Champions