കുടുംബങ്ങൾ ഏറ്റെടുത്ത കുടുംബ യൂണിറ്റ്! 300 കോടി കളക്ഷനിലേക്ക് 'BKU', ആവേശമായി രണ്ടാം ട്രെയിലർ 'Encore'

പുതിയ ട്രെയിലറിനും വലിയ കയ്യടികളാണ് ഉയരുന്നത്.

കുടുംബങ്ങൾ ഏറ്റെടുത്ത കുടുംബ യൂണിറ്റ്! 300 കോടി കളക്ഷനിലേക്ക് 'BKU', ആവേശമായി രണ്ടാം ട്രെയിലർ 'Encore'
dot image

ബോക്സ് ഓഫീസിൽ അഭൂതപൂർവ്വമായ തരംഗം സൃഷ്ടിച്ചുകൊണ്ട് നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ആഗോള തലത്തിൽ 300 കോടിയിലേക്ക് വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന് ലഭിച്ച അളവറ്റ ജനപ്രീതിക്ക് പിന്നാലെ ചിത്രത്തിന്റെ
അണിയറപ്രവർത്തകർ 'Encore' എന്ന പേരിൽ രണ്ടാം ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിലെ ഏറെ രസകരമായ ചില രംഗങ്ങൾ ഈ ട്രെയിലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

'ജസ്റ്റിൻ' എന്ന കഥാപാത്രമായി നിവിൻ പോളിയും 'ആഷ്‌ലി'യായി മമിത ബൈജുവും തിയേറ്ററുകളിൽ തീർത്ത ആകർഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളുമടക്കം ട്രെയിലറിൽ ഉണ്ട്. നിവിൻ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം ഭാവനാ സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് പതിപ്പുകളിലൂടെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും വലിയ വിജയം കൈവരിച്ചു. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മൽ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക ഘടകമായിട്ടുണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

ഗാനരചന: വിനായക് ശശികുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പിആർഒ: ആതിര ദിൽജിത്ത്

Content Highlights: Bethlehem Kudumba unit movie to hit 300 crore in collection soon. The team releases new trailer

dot image
To advertise here,contact us
dot image