

വനിതാ ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബൗളിങ്ങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ദീപ്തി ശർമ ആറാം റാങ്കിലേക്ക് കയറി. ഏഷ്യാ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നു 8 വിക്കറ്റുകൾ വീഴ്ത്തിയതാണ് ദീപ്തിക്ക് തുണയായത്.
മൂന്ന് കളിയിൽ നിന്നു 7 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ തന്നെ ശ്രീ ചരണിയാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ദീപ്തിയായിരുന്നു ഒന്നാം റാങ്കിലുണ്ടായിരുന്നത്. ദീപ്തിയെ മറികടന്നാണ് ശ്രീ ചരണി ഒന്നാം സ്ഥാനത്തേക്ക് അന്ന് കയറിയത്.
ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോൺ, ചാർളി ഡീൻ, ലോറൻ ബെൽ, ദക്ഷിണാഫ്രിക്കയുടെ നോൻകുലുലേക്കോ മ്ലാബ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനത്ത്.
ബാറ്റർമാരുടെ പട്ടികയിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന അഞ്ചാം റാങ്കിലേക്ക് കയറി. ഷെഫാലി വർമ ഏഴാം സ്ഥാനത്തും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പത്താം സ്ഥാനത്തുമാണ്.
Content Highlights:icc womens t20 rankings deepti sharma smriti mandhana sree charani