പശ്ചിമേഷ്യൻ സംഘർഷം; ബഹ്‌റൈൻ, കുവൈറ്റ് രാജ്യങ്ങളിലെ എണ്ണ ടാങ്കറുകൾക്ക് നേരെ മുന്നറിയിപ്പുമായി ഇറാൻ

ഖാര്‍ഗ് ദ്വീപിന് സമീപമടക്കം ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തിയതിന് പിന്നാലെയാണ് ബഹ്‌റൈനിലെയും കുവൈറ്റിലേയും എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയത്

പശ്ചിമേഷ്യൻ സംഘർഷം; ബഹ്‌റൈൻ, കുവൈറ്റ് രാജ്യങ്ങളിലെ എണ്ണ ടാങ്കറുകൾക്ക് നേരെ മുന്നറിയിപ്പുമായി ഇറാൻ
dot image

പശ്ചിമേഷ്യയില്‍ വീണ്ടും യുഎസ് ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ ബഹ്‌റൈനിലേയും കുവൈറ്റിലേയും എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഭീഷണിയുമായി ഇറാന്‍ സേന. ഇരു രാജ്യങ്ങളുടെയും തീരത്തുള്ള എണ്ണ ടാങ്കറുകളിലെ ജീവനക്കാര്‍ എത്രയും വേഗം കപ്പലുകളില്‍ നിന്നും മാറണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഖാര്‍ഗ് ദ്വീപിന് സമീപമടക്കം ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തിയതിന് പിന്നാലെയാണ് ബഹ്‌റൈനിലെയും കുവൈറ്റിലേയും എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുമെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ് (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ അഞ്ച് എണ്ണ ടാങ്കറുകള്‍ തകര്‍ത്തതായി അമേരിക്കന്‍ സെന്‍ട്രല്‍ കമ്മാന്‍ഡ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ നാവികസേന കപ്പലുകള്‍ക്ക് നേരം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ടാങ്കറുകളിലേക്ക് ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിക്കുകയാണ്. ഇറാനിലെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള ആക്രമണവും ഇറാന്റെ ഭീഷണിയും സൗദിയിലെ കേന്ദ്രങ്ങളിലേക്ക് യമനിലെ ഹൂതികളുടെ ആക്രമണവുമെല്ലാമാണ് എണ്ണ വില ഉയരാന്‍ കാരണമാകുന്നത്. ഒന്നര ശതമാനത്തില്‍ അധികം വില വര്‍ധനയാണുണ്ടായിരിക്കുന്നത്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതവും ഏകദേശം നിലച്ചിരിക്കുകയാണ്. അമേരിക്കയുടെ പ്രേരണക്ക് വഴങ്ങി അനധികൃതമായി ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പത്ത് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴെ കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസിലേക്ക് പ്രവേശിക്കുകയും കടന്നുപോകുകയും ചെയ്തത്. ദിവസം ശരാശരി 130 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന മേഖലയായിരുന്നു ഇത്.

Content Highlight: Bahrain and Kuwait are closely monitoring maritime activities and oil tanker movements as regional developments continue to influence shipping operations in the Gulf.

dot image
To advertise here,contact us
dot image