'പാക് ക്രിക്കറ്റ് 10 വർഷം പിന്നോട്ട് പോയി'; ബോര്‍ഡിനെതിരെ വിമര്‍ശനവുമായി മുന്‍ താരം

കടുത്ത വിമര്‍ശനവുമായി മുന്‍ പാക് താരം സയീദ് അജ്മല്‍.

'പാക് ക്രിക്കറ്റ് 10 വർഷം പിന്നോട്ട് പോയി'; ബോര്‍ഡിനെതിരെ വിമര്‍ശനവുമായി മുന്‍ താരം
dot image

പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ നടത്തിപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പാക് താരം സയീദ് അജ്മല്‍. പാകിസ്താൻ ടീം പത്തു വര്‍ഷം പിന്നോട്ട് പോയെന്നും ബോര്‍ഡിന്റെ നിലപാടുകള്‍ കാരണം കളിക്കാര്‍ തല കുനിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം തുറന്നടിച്ചു.ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജ്മലിന്റെ പ്രതികരണം.

'ബോര്‍ഡിന്റെ നിരന്തരമായ മാറ്റങ്ങളും തീരുമാനങ്ങളും കളിക്കാരെ മാനസികമായി തളര്‍ത്തുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെപ്പോലും പെട്ടെന്ന് ഒഴിവാക്കുന്നത് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയല്ല, മറിച്ച് നിലവിലുള്ള കളിക്കാരെ പൂര്‍ണ്ണമായി മാറ്റുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം' അജ്മല്‍ പറഞ്ഞു.

'ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആഖിബ് ജാവേദും റെഡ്-ബോള്‍ കോച്ചായി ചുമതലയേറ്റ മൈക്ക് ഹെസനും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്, ഈ രണ്ട് പേരുമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും ഉത്തരവാദികള്‍' അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പാകിസ്താന്റെ മുന്‍ ടെസ്റ്റ് ടീം പരിശീലകന്‍ ജേസണ്‍ ഗില്ലസ്പിയും പാക് ക്രിക്കറ്റ് ബോര്‍ഡിനും ചീഫ് സെലക്റ്റര്‍ ആഖിബ് ജാവേദിനുമെതിരെ രംഗത്തെത്തിയിരുന്നു. താന്‍ കൈകാര്യം ചെയ്തിരുന്ന പല കാര്യങ്ങളിലും ആഖിബ് ജാവേദ് ഇടപെടുകയും തന്നെ പൂര്‍ണമായി അവഗണിക്കുകയുമായിരുന്നു. ടീം സെലക്ഷനിലും സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാര്യങ്ങളിലും തനിക്ക് യാതൊരു അധികാരവുമില്ലാത്ത അവസ്ഥ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: pakistan cricket gone back 10 years former player criticizes pcb

dot image
To advertise here,contact us
dot image