തുടരെ രണ്ടാം സെഞ്ച്വറി; NO 3 സീൽ ചെയ്ത് പടിക്കൽ

193 പന്തിൽ 12 ഫോറുകൾ അടക്കം 117 റൺസാണ് താരം നേടിയത്

തുടരെ രണ്ടാം സെഞ്ച്വറി; NO 3 സീൽ ചെയ്ത് പടിക്കൽ
dot image

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ച്വറി നേടി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍. 193 പന്തിൽ 12 ഫോറുകൾ അടക്കം 117 റൺസാണ് താരം നേടിയത്.

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 230 പന്തിൽ 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 44 റൺസും നേടി. അതിന് മുമ്പുള്ള സന്നാഹ മത്സരത്തിൽ സെഞ്ച്വറിയും നേടി.

ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 85 ഓവറിൽ മുന്നൂറ് റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. താരം 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ 43 റൺസും യശ്വസി ജയ്‌സ്വാൾ 45 റൺസും നേടി പുറത്തായി. കെ എൽ രാഹുൽ 18 റൺസ് നേടി പുറത്തായി.

പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നു.

content highlights: devdutt padikkal back to back test centuries seals number 3 spot ind vs sl

dot image
To advertise here,contact us
dot image