

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പതറി ശ്രീലങ്കയുടെ ബാറ്റിംഗ് നിര. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 462നെതിരെ ശ്രീലങ്ക മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 99 എന്ന നിലയിലാണ്.
സോനല്‍ ദിനുഷ (14), നിരോഷന്‍ ഡിക്ക്‌വെല്ല (8) എന്നിവരാണ് ക്രീസില്‍. മാനവ് സുതര്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 462 റൺസിൽ അവസാനിച്ചിരുന്നു. 167 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. യശസ്വി ജയ്‌സ്വാള്‍ (32), മാനവ് സുതര്‍ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ നാലും കേഷര നുവാന്ത മൂന്നും വിക്കറ്റ് വീഴ്ത്തി.
content highlights:india dominates with ball sri lanka batting collapse first test thriller