പ്രവാസലോകത്ത് വർണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷവുമായി സെവൻ ആർട്സ് കൾച്ചറൽ ഫോറം

ചടങ്ങിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം ആക്ടിംഗ് പ്രസിഡന്റ് ബൈജു മലപ്പുറം അധ്യക്ഷത വഹിച്ചു

പ്രവാസലോകത്ത് വർണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷവുമായി സെവൻ ആർട്സ് കൾച്ചറൽ ഫോറം
dot image

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ച് ബഹ്റൈൻ സെവൻ ആർട്സ് കൾച്ചറൽ ഫോറം. ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം ആക്ടിംഗ് പ്രസിഡന്റ് ബൈജു മലപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതവും മണിക്കുട്ടൻ നന്ദിയും രേഖപ്പെടുത്തി. ചെയർമാൻ മനോജ് മയ്യന്നൂർ, ലേഡീസ് വിംഗ് പ്രസിഡന്റ് അഞ്ചു സന്തോഷ് എന്നിവരോടൊപ്പം പ്രമുഖ ഭാരവാഹികളായ രഞ്ജിത് കുരുവിള, സുനീഷ്, വിനോദ് അരൂർ, ജയ്സൺ, ലാലു മണിമല, സിബി അടൂർ, സുനിൽ ബാബു, രാജേഷ്, അജിത് കണ്ണൂർ, കൃഷ്ണകുമാർ, നൗഷാദ് മഞ്ഞപ്പാറ, റിജോയ് മാത്യു, അനിൽ രാഘവൻ, റോയി മാത്യു, ജോണി താമരശ്ശേരി, ബിജു കൂരോപ്പട, സൽമാൻ ഫാരിസ്, അനിൽ യു.കെ., ഡോ. ശ്രീദേവി, അൻവർ നിലമ്പൂർ, സാബു പാല, ഷാജി അദ്ലിയ, സുനി ഫിലിപ്പ്, ഷൈനി ജോണി, ആൻസി മേരി വർഗീസ്, സുബി തോമസ്, ടെൻസി മെർവിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ദേശസ്നേഹവും ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും വിളിച്ചോതുന്ന വർണ്ണാഭമായ കലാപരിപാടികളാണ് ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയത്. സംഘടനയിലെ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, പ്രവാസി സമൂഹത്തിന്റെ പരസ്പര ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മികച്ചൊരു വേദിയായി മാറി.

Content Highlights: Seven Arts Cultural Forum organised colourful Independence Day celebrations for the Indian expatriate community. The event brought together members of the community to commemorate India's national celebration through cultural activities.

dot image
To advertise here,contact us
dot image