ചെന്നൈയില്‍ റേസിങ് ട്രാക്കിലിറങ്ങി ധോണിയുടെ സൂപ്പര്‍ബൈക്ക് പ്രകടനം; ആവേശത്തില്‍ സിഎസ്‌കെ ആരാധകര്‍

റേസിങ് ട്രാക്കില്‍ മികച്ച പ്രകടനമാണ് എംഎസ് ധോണി കാഴ്ചവെച്ചത്

ചെന്നൈയില്‍ റേസിങ് ട്രാക്കിലിറങ്ങി ധോണിയുടെ സൂപ്പര്‍ബൈക്ക് പ്രകടനം; ആവേശത്തില്‍ സിഎസ്‌കെ ആരാധകര്‍
dot image

ക്രിക്കറ്റ് ഗ്രൗണ്ടിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് ശേഷം റേസിങ് ട്രാക്കിലും വേഗതയുടെ വിസ്മയം തീര്‍ത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. ചെന്നൈക്ക് സമീപമുള്ള മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പര്‍ബൈക്ക് ഓടിക്കുന്ന ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഒരു ബ്രാന്‍ഡ് പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ചെന്നൈ ഇരുങ്ങാട്ടുകോട്ടൈയിലെ പ്രൊഫഷണല്‍ റേസിങ് ട്രാക്കിലെത്തിയ ധോണി, റേസിങ് ഗിയറുകള്‍ ധരിച്ച് നിരവധി ഹൈ-സ്പീഡ് ലാപ്പുകളാണ് പൂര്‍ത്തിയാക്കിയത്.

വളവുകളിലും ട്രാക്കുകളിലും പ്രൊഫഷണല്‍ റേസര്‍മാരെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ അതിവേഗത്തില്‍ ബൈക്കോടിക്കുന്ന ധോണിയുടെ പ്രകടനം കണ്ടുനിന്ന ആരാധകരെയും മോട്ടോര്‍സ്‌പോര്‍ട്ട് പ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കി.

വാഹനങ്ങളോടും അതിവേഗ ബൈക്കുകളോടുമുള്ള ധോണിയുടെ പ്രിയം നേരത്തെ തന്നെ പ്രശസ്തമാണ്. ചെന്നൈയിലുള്ള ധോണിയുടെ സാന്നിധ്യം സിഎസ്‌കെ ആരാധകര്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. വരുന്ന ഐപിഎല്‍ സീസണിലും മഞ്ഞക്കുപ്പായത്തില്‍ 'തല' ധോണി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുമോ എന്ന ചര്‍ച്ചകള്‍ക്കും ഈ സന്ദര്‍ശനം വീണ്ടും വഴിതെളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎലില്‍ പരിക്കിനെ തുടര്‍ന്ന് ധോണി ഒരുമത്സരത്തില്‍പ്പോലും കളിച്ചിരുന്നില്ല.

content highlights: MS Dhoni Takes Superbike for a Spin at Chennai Race Track; CSK Fans Thrilled

dot image
To advertise here,contact us
dot image