'ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു'; കുറിപ്പുമായി ടി ദിലീപ്

അദ്ദേഹത്തിന്റെ പകരക്കാരനായി സുഭദീപ് ഘോഷിനെ നിയമിക്കുകയും ചെയ്തു

'ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു'; കുറിപ്പുമായി ടി ദിലീപ്
dot image

കരാർ അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് പരിശീലക സ്ഥാനത്തത് നിന്ന് പടിയിറങ്ങി ടി ദിലീപ്. അദ്ദേഹത്തിന്റെ പകരക്കാരനായി സുഭദീപ് ഘോഷിനെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ തന്റെ പടിയിറങ്ങലിന് പിന്നാലെ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

'അഞ്ച് വർഷങ്ങൾ, ഈ നീണ്ട യാത്രയെ വിശേഷിപ്പിക്കാൻ പറ്റിയ വാക്കുകൾ കണ്ടെത്തുക എന്ന വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഈ ടീമിനൊപ്പം ചേരുമ്പോൾ എന്റെ ഉള്ളിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ടീമിനായി എന്നാൽ കഴിയുന്നതെല്ലാം ചെയ്യുക. ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു', ടി ദിലീപ് തന്റെ തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

രണ്ട് വർഷത്തോളം കാലം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ചായിരുന്നു പുതുതായി ഫീൽഡിങ് പരിശീലകനായി നിയമിക്കപ്പെട്ട സുഭദീപ് ഘോഷ്. 2022 വനിതാ ലോകകപ്പിലേയും, 2023 ടി20 ലോകകപ്പിലേയും ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ വലിയ അനുഭവസമ്പത്തുള്ള പരിശീലകൻ തന്നെയാണ് 57-കാരനായ ഈ പുതിയ ഫീൽഡിങ് കോച്ച്.

Content highlight: T Dilip shares emotional note proud to have been part of Indian Team

dot image
To advertise here,contact us
dot image