

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. മെഡൽപട്ടികയിൽ നാലാം സ്ഥാനത്ത് മെഡൽ വേട്ട അവസാനിപ്പിച്ച് ഇന്ത്യ. പതിമൂന്ന് സ്വർണവും പതിനേഴ് വെള്ളിയും ഒൻപത് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ബോക്സിങ്ങിലെ മെഡൽ വേട്ടയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവും കറുത്തതായിരുന്നത്. പത്ത് മെഡലുകളാണ് ബോക്സിങ്ങിൽ നിന്ന് മാത്രം ഇന്ത്യ വാരികൂട്ടിയത്.
ഓസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. എഴുപത് സ്വർണവും 45 വെള്ളിയും 56 വെങ്കലവും അടക്കം 171 മെഡലുകളാണ് അവരുടെ സമ്പാദ്യം. 110 മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 62 മെഡലുകളോടെ കാനഡ മൂന്നാം സ്ഥാനത്തുമാണ്. ശങ്കർ മഹാദേവൻ, മാനുഷി ചില്ലാർ, ഡെൽറ്റ ഗുഡ്രെം തുടങ്ങിയവർ സമാപനച്ചടങ്ങിൽ ഭാഗമായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ചാണ് 2030 ലെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്.
വനിതകളുടെ 57 കിലോ വിഭാഗം ബോക്സിങ്ങിൽ സ്വർണം നേടിയ ജെയ്സമിൻ ലംബോറിയ ആയിരുന്നു സമാപനച്ചടങ്ങിൽ ഇന്ത്യയുടെ ത്രിവർണ പതാകയേന്തിയത്. കൂടാതെ ചടങ്ങിൽ അടുത്ത ഗെയിംസിനായുള്ള ബാറ്റണും ഫ്ലാഗും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.
Content highlight: Commonwealth Games 2026 concludes India finishes fourth in medal tally