മുട്ട കഴുകി സൂക്ഷിക്കരുത് അപകടമാണ്; കാരണം എന്താണെന്നല്ലേ?

മുട്ടവാങ്ങി കഴുകി വൃത്തിയാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

മുട്ട കഴുകി സൂക്ഷിക്കരുത് അപകടമാണ്; കാരണം എന്താണെന്നല്ലേ?
dot image

എല്ലാത്തരം പോഷകങ്ങളും അടങ്ങിയ സമീകൃത ആഹാരമാണ് മുട്ട. ആരോഗ്യത്തിന് ഏറെ പ്രയോജനകരവുമാണ്. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരും വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരും ഒരുപോലെ ഉപയോഗിക്കുന്ന ആരോഗ്യകരമായ ഒരു ഭക്ഷണവും കൂടിയാണിത്. എല്ലാ ആളുകള്‍ക്കും പ്രിയപ്പെട്ട ഒന്നായതുകൊണ്ടുതന്നെ മുട്ടയെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മിക്ക ആളുകളും മുട്ട വാങ്ങിയാല്‍ കഴുകി വൃത്തിയാക്കിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. ഒരുമിച്ച് വാങ്ങുമ്പോള്‍ പുറമേയുള്ള അഴുക്ക് കളഞ്ഞ് വൃത്തിയാക്കാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ മുട്ട കഴുകി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.

Do not wash eggs

മുട്ടയുടെ പുറംതോടിന് പുറത്തായി പ്രകൃതിദത്തമായ ഒരു സംരക്ഷണ കവചമുണ്ട്. ക്യൂട്ടിക്കിള്‍ അല്ലെങ്കില്‍ ബ്ലൂം എന്ന് വിളിക്കുന്ന ഇവ മുട്ടയുടെ തോടിലുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ബാക്ടീരിയകള്‍ ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു.എന്നാല്‍ മുട്ട കഴുകുന്നതിലൂടെ ഈ സംരക്ഷണപാളി നഷ്ടപ്പെടുകയും സാല്‍മൊണെല്ല പോലെയുള്ള അപകടകാരികളായ ബാക്ടീരിയകള്‍ മുട്ടയുടെ ഉള്ളിലേക്ക് കടക്കുന്നതിന് കാരണമാകുകയും ചെയ്യും. വയറിന് അസ്വസ്ഥത, വയറിളക്കം പോലെയുള്ള പല രോഗങ്ങളും ഉണ്ടാകാന്‍ സാല്‍മൊണെല്ല ബാക്ടീരിയ കാരണമാകും. മുട്ട കഴുകുമ്പോള്‍ പുറമേയുളള ബാക്ടീരിയകള്‍ തോടിലെ സുഷിരങ്ങളിലൂടെ ഉള്ളിലേക്ക് കടക്കാന്‍ സാധ്യത കൂടുതലാണ്.

Do not wash eggs

എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും

മുട്ട കഴുകി സൂക്ഷിക്കുന്നതിലൂടെ നേരിട്ട് രോഗങ്ങള്‍ ഉണ്ടാകുന്നില്ല. പക്ഷേ മുട്ടയുടെ സംരക്ഷണ പാളി നഷ്ടപ്പെടുന്നതിനാല്‍ ബാക്ടീരിയ കയറാനുള്ള സാധ്യത കൂടും. അങ്ങനെ മലിനമായ മുട്ട കഴിച്ചാല്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്.

  • ഭക്ഷ്യവിഷബാധ (Food poisoning)
  • സാല്‍മൊണെല്ല (Salmonella) അണുബാധ
  • വയറിളക്കം
  • ഛര്‍ദ്ദി
  • വയറുവേദനയും വയറ്റില്‍ മുറുക്കവും
  • പനി
  • ശരീരക്ഷീണം
  • നിര്‍ജലീകരണം (വയറിളക്കവും ഛര്‍ദ്ദിയും കാരണം)
Do not wash eggs

ആര്‍ക്കാണ് കൂടുതല്‍ അപകടസാധ്യത?

  • ചെറിയ കുട്ടികള്‍
  • ഗര്‍ഭിണികള്‍
  • പ്രായമായവര്‍
  • പ്രതിരോധശേഷി കുറഞ്ഞവര്‍

പിന്നെ എങ്ങനെയാണ് മുട്ട വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്നത്

മുട്ട വാങ്ങുമ്പോള്‍ അവയില്‍ അഴുക്കുണ്ടാകുന്നത് സ്വാഭാവികമാണ്. വൃത്തിയാക്കിയേ തീരൂ എന്നുണ്ടെങ്കില്‍ നനവില്ലാത്ത ഉണങ്ങിയ തുണിയോ പേയ്പ്പറോ ഉപയോഗിച്ച് അഴുക്ക് തുടച്ചുമാറ്റാവുന്നതാണ്. കഴുകണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പാചകം ചെയ്യുന്നതിന് തൊട്ടുമുന്‍പ് ചൂടുവെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്. ഒരിക്കലും വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കരുത്. നന്നായി വേവിച്ച് കഴിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാവില്ല.

Content Highlights :Do not wash eggs before storing them; it is risky. Those who wash and clean eggs before placing them in the refrigerator need to keep a few things in mind.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image