

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പാടെ പരാജയമായിരുന്നു ഐപിഎല്ലിലെ വമ്പന്മാർ എന്ന് വിളിക്കപ്പെടുന്ന മുംബൈ ഇന്ത്യൻസ്. അതിന് പിന്നാലെ നായകനായ ഹർദിക് പാണ്ഡ്യ ടീം വിടാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നു. ഇപ്പോൾ താരത്തിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തുണ്ട് എന്ന വിവരണമാണ് പുറത്ത് വരുന്നത്.
ഇതുവരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ കഴിയാത്തതുകൊണ്ട് തന്നെ വരും സീസണിന് മുൻപായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. മുൻപ് ടീമിൽ നിന്ന് കുൽദീപ് യാദവിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വിറ്റുനൽകികൊണ്ട് ഋഷഭ് പന്തിനെ ടീമിൽ എത്തിച്ചിരുന്നു. ഹർദിക്കിനെ ഡൽഹിയിലേക്ക് എത്തിക്കുമ്പോൾ ഡിസി നായകൻ അക്‌സർ പട്ടേലിനെയും ഒപ്പം ഓപ്പണറായ പൃഥ്വി ഷോയെയെയും മുംബൈയ്ക്ക് വിട്ട് നൽകാനും ഡൽഹി തയ്യാറാണ്.
കഴിഞ്ഞ ഐപിഎൽ സീസണിൽ ഒൻപതാം സ്ഥാനത്തായിരുന്നു ടൂർണമെന്റിലെ വമ്പന്മാർ എന്ന് വിളിക്കപ്പെടുന്ന മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തിരുന്നത്. പതിനാല് മത്സരങ്ങളിൽ നിന്ന് ആകെ നാല് ജയം മാത്രമാണ് നേടാനായിരുന്നത്. ബാക്കി പത്തിലും തോൽവിയായിരുന്നു ഫലം. ആകെ എട്ട് പോയിന്ററായിരുന്നു സീസണിലെ അവരുടെ സമ്പാദ്യം.
Content highlight: Hardik Pandya to Delhi Capitals IPL trade news