

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രം ഉന്മാദം ജൂലൈ 31 ന് തീയേറ്ററിലെത്തും. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പലരും അണിയറ പ്രവര്‍ത്തകരോട് ചോദിക്കുന്ന കാര്യമായിരുന്നു പോസ്റ്ററില്‍ കാണുന്ന പല്ലിയെ കുറിച്ച്്. സിനിമ ഇറങ്ങുമ്പോള്‍ മനസിലാകുമെന്നായിരുന്നു അണിയറപ്രവര്‍ത്തകുടെ മറുപടി. ഇപ്പോഴിതാ ഒരു യൂട്യൂബര്‍ കുഞ്ചാക്കോ ബോബനോട് ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്‌പൈഡര്‍മാനെ എട്ടുക്കാലി കടിച്ചപ്പോള്‍ കിട്ടിയ പവര്‍ പോലെ പല്ലി കടിച്ചപ്പോള്‍ എന്തെങ്കിലും പവര്‍ കിട്ടിയോ? വാലു മാത്രമേ കിട്ടിയോളു എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.
അതേസമയം, ഉന്മാദം സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. മികച്ച ബുക്കിംഗാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 31-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
ചിത്രത്തിലേതായി പുറത്തിറങ്ങിയ 'അകലെ…', 'എറുന്നോ…' എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സമാനതകളില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളുമായി എത്തിയ ട്രെയിലറും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
തീര്‍ത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത് എന്നാണ് ട്രെയിലര്‍ സൂചന നല്‍കിയിട്ടുള്ളത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
Content Highlights: Kunchacko Boban's response when asked about the lizard on the poster of the movie 'Unmadam' is going viral on social media.