

ഇന്ത്യയുടെ ഹിറ്റ്‌മാനായ രോഹിത് ശർമ വിരമിക്കുമോ അതോ കളിക്കളത്തിൽ തുടരുമോ എന്ന ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. എന്നാൽ, ഈ അനിശ്ചിതത്ത്വങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. രോഹിത് ശർമയെ ലോകകപ്പ് ടീമിൽ നിലനിർത്താൻ വേണ്ടി ടീം നായകനായ ശുഭ്മാൻ ഗിൽ, പരിശീലകനെയും സെക്ടർമാരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടി വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
'2027 ലോകകപ്പിൽ രോഹിത് ശർമ വേണമെന്നത്ത് ഗിൽ പരസ്യമായി പ്രസ്താവന നടത്തണം. ഒരു ടീം രൂപീകരിക്കുമ്പോൾ, അതിലുള്ള ഒരു നായകന്റെ പങ്ക് എന്ന പറയുന്നത് വളരെ വലുതാണ്. എങ്കിലും, ഇതിൽ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്', മുഹമ്മദ് കൈഫ് പറഞ്ഞു. കൂടാതെ, രോഹിത് ശർമ, വിരാട് കോഹ്‌ലി എന്ന്നിവരുടെ കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്‌മന്റ് വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യയുടെ അവസാന ഏകദിനത്തിന് മുന്നേ ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമ പടിയിറങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
Content highlight: Mohammad Kaif urges Shubman Gill make public statement backing Rohit Sharma World Cup 2027